Saturday, 25 June 2011

[www.keralites.net] വിവാദങ്ങളുടെ സ്വന്തം ആന്‍ഡ്രിയ



വിവാദങ്ങളുടെ സ്വന്തം ആന്‍ഡ്രിയ
 
 
ആന്‍ഡ്രിയ എവിടെയുണ്ടോ അവിടെ വിവാദവുമുണ്ടെന്നാണ് തമിഴ് സിനിമയിലെ പുതിയ ചൊല്ല്. സംവിധായകന്‍ സെല്‍വരാഘവനും നടി സോണിയ അഗര്‍വാളും തമ്മിലുള്ള വിവാഹബന്ധം കുഴപ്പത്തിലാക്കിയെന്നതിന്റെ പേരില്‍ ഏറെ പഴികേട്ട താരമാണ് ആന്‍ഡ്രിയ.
നടിയും ഗായികയുമായ ഈ ആംഗ്ലോഇന്ത്യന്‍ യുവതിയുമായി സെല്‍വരാഘവന് 'ആവശ്യത്തില്‍ കവിഞ്ഞ അടുപ്പ'മുണ്ടെന്ന കിംവദന്തികളെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിവാഹബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. അത് അവസാനം വിവാഹമോചനത്തിലെത്തുകയും ചെയ്തു.
 
സെല്‍വ സംവിധാനം ചെയ്ത 'ആയിരത്തില്‍ ഒരുവന്‍' എന്ന ചിത്രത്തിലെ നായികമാരിലൊരാളും ഗായികയുമായിരുന്നു ആന്‍ഡ്രിയ. സോണിയ വേര്‍പിരിഞ്ഞതോടെ സെല്‍വ ആന്‍ഡ്രിയയെ വിവാഹം ചെയ്യുമെന്നു കഥകള്‍ പ്രചരിച്ചെങ്കിലും അതൊന്നുമുണ്ടായില്ല. ഗീതാഞ്ജലിയെയാണ് സെല്‍വ വിവാഹം ചെയ്തത്. ആന്‍ഡ്രിയ അഭിനയവും ഗാനാലാപനവുമൊക്കെയായി തുടര്‍ന്നു.
 
സെല്‍വയുടെ പുതിയ ചിത്രമായ 'ഇരണ്ടാംഉലക'ത്തില്‍ അഭിനയിക്കാനെത്തിയ ആന്‍ഡ്രിയ പിണങ്ങിപ്പിരിഞ്ഞതോടെയാണ് പുതിയ വിവാദം തുടങ്ങിയത്. സംവിധായകനോടു മാത്രമല്ല, ചിത്രീകരണസംഘത്തോടുമൊത്തം പിണങ്ങിയതോടെ, ആന്‍ഡ്രിയയെ സിനിമയില്‍ നിന്നൊഴിവാക്കി. പകരം റിച്ച ഗംഗോപാധ്യായയെ തിരഞ്ഞെടുക്കുകയും ചെയ്തു.
 
ഉദയനിധി സ്റ്റാലിന്‍ നായകനായി തുടക്കംകുറിക്കുന്ന 'ഒരുകാല്‍ ഒരു കണ്ണാടി' എന്ന സിനിമയിലാണ് ആന്‍ഡ്രിയയ്ക്ക് പിന്നീട് അവസരം ലഭിച്ചത്. ഹന്‍സികയാണ് ഈ ചിത്രത്തിലെ നായിക. അതിന്റെ സെറ്റിലും ആന്‍ഡ്രിയ പ്രശ്‌നം സൃഷ്ടിച്ചെന്നതാണ് ഒടുവിലത്തെ വിശേഷം. മുംബൈയില്‍നിന്നുള്ള പ്രസിദ്ധമേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തനിക്കുവേണ്ടി ആന്‍ഡ്രിയ സെറ്റില്‍ കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചെന്നൈക്കാരായ മേക്കപ്പുകാര്‍ മുറുമുറുപ്പു തുടങ്ങിയെങ്കിലും ആന്‍ഡ്രിയ പിന്മാറാനൊരുക്കമായിരുന്നില്ല, പുറത്തുനിന്നൊരാളെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് ചെന്നൈയിലെ മേക്കപ്പുകാരുടെ സംഘടന നിലപാടെടുത്തതോടെ ആശയക്കുഴപ്പം വര്‍ധിച്ചു. ഉദയനിധി ഇടപെട്ട് മുംബൈ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പറഞ്ഞുവിടുന്നതിലാണ് സംഭവങ്ങള്‍ കലാശിച്ചത്.
 thanks mathrbhumi com
regards..maanu

No comments:

Post a Comment