v മണ്ണിന്റെ രോഗാണു പ്രതിരോധം - ഖുര്‍ആനിലും ഹദീസിലും.
എന്താണ് മണ്ണിന്റെ ഗുണങ്ങള്‍? നാം ഖുര്‍ആനിലും ഹദീസിലും ശുദ്ധീകരണ മാധ്യമമായി മണ്ണിനെപ്പറ്റി വായിക്കുന്നു. നായ മുഖമിട്ട പാത്രം ഏഴുതവണ കഴുകണമെന്നും ഒരുതവണ കളിമണ്ണിട്ട് കഴുകണമെന്നും ഹദീസില്‍ കാണാം. ഞാന്‍ ഈ വിഷയം ചര്‍ച്ചചെയ്യുന്നത്, ഹദീസ് നിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടാണ്.
ഇന്ന് മണ്ണിന്റെ ശുദ്ധീകരിക്കാനുള്ള കഴിവിനെയും രോഗാണു പ്രതിരോധം-നശീകരണത്തെ സംബന്ധിച്ചും നടത്തുന്ന ഗവേഷണങ്ങളില്‍ മണ്ണിന് വലിയൊരു സ്ഥാനമുണ്ടെന്ന് നാമറിയുമ്പോള്‍, പ്രവാചകന്‍ (സ) പറഞ്ഞ കാര്യങ്ങള്‍ തികച്ചും മരുഭൂമിയില്‍ ജീവിചച് പ്രവാചകന് ഈ വിവരം എങ്ങനെ ലഭിച്ചു എന്ന് നാം അദ്ഭുതപ്പെട്ടുപോകും. സംശയമില്ല. പ്രപഞ്ചങ്ങളുടെ നാഥന്‍ അദ്ദേഹത്തെ സര്‍വകലാവല്ലഭനായാണയച്ചിരിക്കുന്നത്.
മണ്ണിനെപ്പറ്റിയുള്ള ചില ഗവേഷണങ്ങള്‍ നമുക്കിങ്ങനെ വായിക്കാം:
മനുഷ്യന് തന്റെ ജീവിതത്തിന് മണ്ണ് അത്യാവശ്യമാണ്. മണ്ണില്ലെങ്കില്‍ ജീവനില്ല. വെള്ളം കഴിഞ്ഞാല്‍ അവന് ഏറ്റവും അവശ്യവസ്തു മണ്ണാണ്. ഒരു സ്പൂണ്‍ മണ്ണെടുത്ത് ലബോറട്ടറിയില്‍ പരിശോധിച്ചാല്‍, ഇപ്പോള്‍ ഈ ഭൂമിയിലുള്ള ജീവിവര്‍ഗങ്ങളേക്കാള്‍ കൂടുതല്‍ ജൈവവസ്തുക്കളെ കാണാന്‍ കഴിയുമത്രെ! കാരണം, ഭൂമി കാലങ്ങളായി ഇതിലുള്ള ജീവനില്ലാത്ത വസ്തുക്കളെ തന്നില്‍ ചേര്‍ത്ത് ദഹിപ്പിക്കുന്നു. മണ്ണില്‍ പലതരം ബാക്ടീരിയകള്‍ ഉണ്ട്. ഏകകോശ ജീവികളായ ഇവ ചെടികള്‍ക്ക്, വായുവില്‍നിന്ന് ചില മൂലകങ്ങള്‍ സ്വീകരിച്ച് നല്‍കുന്നുണ്ടത്രെ!
മണ്ണിലെ സൂക്ഷ്മജീവികളെപ്പറ്റി ഗവേഷണം നടത്തുന്ന Haydel എന്ന ശാസ്ത്രജ്ഞന്‍ പറയുന്നത് കാണുക: ഭൂഗര്‍ഭശാസ്ത്രവും ജൈവവസ്തുക്കളും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതായി എനിക്ക് ഗവേഷണത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരുവര്‍ഷം വരെ അഴുക്ക് എന്ന നിലയില്‍ ഞാന്‍ കണ്ടിരുന്ന മണ്ണിനെ ഞാനിന്ന് ഏറ്റവും വലിയ രോഗാണു നശീകരണ വസ്തുവായി കാണുകയാണ്.
നമുക്കറിയാം, അല്പം ഛര്‍ദ്ദിയിലോ മലത്തിലോ മണ്ണിട്ട് മൂടിനോക്കുക. അതിന്റെ ദുര്‍ഗന്ധം പുറത്തേക്ക് വരികയില്ല. പ്രകൃതിചികിത്സയിലെ പ്രധാനപ്പെട്ടൊരു ചികിത്സാരീതിയാണല്ലോ മണ്ണുചികിത്സ. ചില ചര്‍മ്മരോഗങ്ങള്‍ക്ക് മണ്ണ്, ഗന്ധകമണ്ണ് വളരെ ഫലപ്രദമാണ്. ചാവുകടലിലെ മണ്ണിന് അത്തരം ഒരു ശേഷി ഉണ്ടെന്ന് കരുതപ്പെടുന്നുണ്ട്. കളിമണ്ണ് 24 മണിക്കൂര്‍ കൊണ്ട് മൊത്തം രോഗാണുക്കളെ നശിപ്പിക്കുന്നതായി ലബോറട്ടറി പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു:
وأنبتنا فيها من كلّ شيئ - അതില്‍ നാം എല്ലാം കൃത്യമായ موزون അളവില്‍ മുളപ്പിച്ചിരിക്കുന്നു. ഇവിടെ فيها എന്നത് ഭൂമിയാണ്. അതെ, പടച്ചതമ്പുരാന്‍ നമുക്ക് വേണ്ടതെല്ലാം കൃത്യമായി നമ്മെ സൃഷ്ടിച്ച മണ്ണില്‍ സംവിധാനിച്ചു വെച്ചിരിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് ഇതിലെല്ലാം പാഠമുണ്ട്. രോഗാണുവിനെ പുറത്തു വെച്ചപ്പോള്‍ അത് 24 മണിക്കൂര്‍ കൊണ്ട് 42 ഇരട്ടിയായി വര്‍ധിച്ചത്രെ!
Lyne Bruner ന്റെ കണ്ടുപിടുത്തം ഫ്രാന്‍സിലെ പച്ചമണ്ണില്‍ രോഗശമനമുണ്ടെന്നാണ്. കെനിയയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ പ്രതിരോധ വസ്തുവായി മണ്ണിനെ ഉപയോഗിക്കുന്നുണ്ട് - രോഗാണുക്കള്‍ ആദ്യം ഉന്മേഷം കുറയുകയും പിന്നീട് ബലഹീനമാകുകയും പിന്നീട് തീര്‍ത്തും നശിപ്പിക്കപ്പെടുകയും ആണ് മണ്ണിലൂടെ നടക്കുന്നത്. മണ്ണിന്റെ അതിസങ്കീര്‍ണമായ ജൈവിക ഘടന മൂലമാണ് ഇത് സാധ്യമാകുന്നത്. സാധാരണ മരുന്നുകളേക്കാള്‍ കരുത്ത് കൂടുതലാണ് മണ്ണിന് എന്ന് ദക്ഷിണാഫ്രിക്കയില്‍ ഗവേഷണം നടത്തിയവര്‍ കണ്ടെത്തുകയുണ്ടായി.
ന്യൂജഴ്‌സിയിലെ Merck റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുടെ വരികള്‍ കാണുക: 'ഇപ്പോള്‍ മണ്ണില്‍നിന്ന് ജൈവകീടനാശിനികള്‍ ഉല്‍പാദിപ്പിക്കാനുള്ള നല്ലൊരവസരം ആണ് ഉണ്ടായിട്ടുള്ളത്.
ലാബും പരിശോധനകളും ഇല്ലാത്ത കാലത്ത് ഖുര്‍ആനും ഹദീസും മണ്ണിനെപ്പറ്റി എന്തെല്ലാമാണ് പറഞ്ഞിട്ടുള്ളത് എന്ന് നാം അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും.
'നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ മണ്ണില്‍ തയമ്മും ചെയ്യുക.'
'നിങ്ങളെ നാം മണ്ണില്‍നിന്ന് സൃഷ്ടിച്ചു. അവിടേക്ക് നാം മടക്കുന്നു. അവിടെ നിന്ന് മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരും.'
'ഭൂമിയെ നാം ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പാകത്തിലാക്കിയില്ലേ.'
ഖുര്‍ആന്റെ മണ്ണ്‌വര്‍ണന പല പേജുകളിലും നമുക്ക് കാണാം. നമുക്ക് ഹദീസ് എന്ത് പറയുന്നു എന്ന് നോക്കാം.
'എനിക്ക് ഭൂമി പള്ളിയും (സുജൂദ് ചെയ്യുന്ന സ്ഥലം) ശുദ്ധീകരണ വസ്തുവുമാക്കിയിരിക്കുന്നു.
'നിങ്ങളിലൊരാളുടെ പാത്രത്തില്‍ നായ മുഖമിട്ടാല്‍ ഏഴുതവണ കഴുകുക. ഒരുതവണ മണ്ണുകൊണ്ട് കഴുകുക.'
പേപ്പട്ടിവിഷത്തിന് ലൂയി പാസ്ചര്‍ പട്ടിയുടെ മെഡുല (തലച്ചോര്‍) കളിമണ്ണില്‍ പൊതിഞ്ഞുണക്കിയായിരുന്നു മരുന്ന് വേര്‍തിരിച്ചെടുത്തത്.
നോക്കൂ, മുഹമ്മദ് നബി (സ) പറഞ്ഞ ഒരു വാക്കും തെറ്റുന്നില്ല. മണ്ണ് എന്ന അദ്ഭുതത്തെപ്പറ്റി നാം ചിന്തിക്കുന്നില്ല. ചില അസുഖങ്ങള്‍ക്ക് ചെരുപ്പിടാതെ നടക്കാന്‍ നബി (സ) ഉപദേശിച്ചതായി ഏതോ ഒരു പുസ്തകത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു. (കൃത്യമല്ലാത്തതിനാല്‍ വായനക്കാര്‍ ഈ വിഷയസംബന്ധമായ അറിവുകള്‍ പങ്കുവെക്കാന്‍ അഭ്യര്‍ഥിക്കുന്നു). പ്രകൃതിചികിത്സയില്‍ ഒരുമണിക്കൂര്‍ ചെരുപ്പില്ലാതെ, മണ്ണിലൂടെ നടക്കാന്‍ നിര്‍ദേശിക്കപ്പെടാറുണ്ട്. മാനസിക പിരിമുറുക്കമുള്ളവരുടെ അധിക ചാര്‍ജ് മണ്ണ് അഥവാ ഭൂമി ബാലന്‍സ് ചെയ്തുകൊടുക്കുമെന്ന് പറയപ്പെടുന്നു.
ഖുര്‍ആന്‍ ഒരു സ്ഥലത്ത് പറയുന്നു: 'നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. എന്നിട്ട് സൃഷ്ടികര്‍മം എങ്ങനെ ആരംഭിച്ചു എന്ന് നോക്കുക'. ഗവേഷണം അര്‍ഹിക്കുന്ന ഒരു വിഷയമാണിത്. മണ്ണില്‍ നമ്മുടെ എല്ലാം അടങ്ങിയിരിക്കാന്‍ തന്നെയാണല്ലോ സാധ്യത.
മരത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ മണ്ണും വൃക്ഷവേരുകളും ഒന്നുകൂടി ശുദ്ധീകരിച്ചാണ് കുളങ്ങളിലും കിണറുകളിലും എത്തിക്കുന്നത്. അതിനാല്‍ത്തന്നെ ആ വെള്ളമാണ് കൂടുതല്‍ ആരോഗ്യകരം.
ഇത്രയും ഉന്നതമായ മണ്ണിനെ നാം ഇന്ന് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വെള്ളത്തിന് മാത്രമേ ശുദ്ധീകരണ ശക്തിയുള്ളൂ എന്ന് കരുതിയ നമുക്ക് തെറ്റി. മണ്ണിനെ ഖുര്‍ആനും ഹദീസും ശുദ്ധീകരണ വസ്തുവായി പറഞ്ഞപ്പോള്‍ നാം അത്ര ഗൗനിച്ചില്ല. സഹോദരങ്ങളേ, ഖുര്‍ആനും ഹദീസും തെറ്റുകയില്ല. പണ്ട് ഖുര്‍ആന്റെ സാഹിത്യഭംഗിയായിരുന്നു അറബികള്‍ക്ക് വെല്ലുവിളിയായിരുന്നതെങ്കില്‍, ഇന്ന് ഖുര്‍ആന്റെയും ഹദീസിന്റെയും ഉന്നതമായ ശാസ്ത്ര-ഗണിത അദ്ഭുതങ്ങളാണ് ലോകത്തിനു മുന്നിലെ വെല്ലുവിളി. അശക്തരായി മാറുന്ന മുസ്‌ലിം സഹോദരന്മാരേ, ഖുര്‍ആന്റെ ഒരു സൂക്തം ഞാന്‍ ഉദ്ധരിക്കട്ടെ.
ولا تهنو ولا تحزنو وأنتم الأعلون إن كنتم مؤمنون - നിങ്ങള്‍ ബലഹീനരാകരുത്. നിങ്ങള്‍ ദുഃഖിക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉത്തമര്‍.
പരസ്പരം കുറ്റപ്പെടുത്തലും പരിഹാസവും ഉപേക്ഷിച്ച്, ഖുര്‍ആന്റെയും ഹദീസിന്റെയും അദ്ഭുതങ്ങളെ മനുഷ്യമനസ്സുകള്‍ക്ക് പരിചയപ്പെടുത്തുക. ദാഹാര്‍ത്തരായ സാധുക്കള്‍ നമ്മെ കാത്തിരിക്കുന്നുണ്ട്. നമ്മുടെ കൈയിലെ ദാഹജലം കെട്ടിക്കിടന്ന് നശിക്കാനിടവരാതിരിക്കട്ടെ. ഇനിയെങ്കിലും പണ്ഡിതന്മാര്‍ കണ്ണു തുറക്കുമോ?
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment