Saturday, 25 June 2011

[www.keralites.net] നയന്‍സ് നോണ്‍‌വെജ് ഉപേക്ഷിച്ചു, പ്രഭുദേവയെ കാണുന്നില്ല!

നയന്‍സ് നോണ്‍‌വെജ് ഉപേക്ഷിച്ചു, പ്രഭുദേവയെ കാണുന്നില്ല!
 
 
നയന്‍‌താര വ്രതത്തിലാണ്. മാംസാഹാരം പൂര്‍ണമായും ഉപേക്ഷിച്ചു. വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ആഹാരം മാത്രമേ കഴിക്കുന്നുള്ളൂ. പ്രിയകാമുകന്‍ പ്രഭുദേവയെ കാണാനും നയന്‍സ് കൂട്ടാക്കുന്നില്ല. എന്താണ് ഈ മാറ്റത്തിന് കാരണം എന്നല്ലേ? 'ശ്രീരാമരാജ്യം' എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് നയന്‍‌താര. ചിത്രത്തില്‍ 'സീത'യുടെ വേഷത്തിലാണ് നയന്‍സ് വേഷമിടുന്നത്.
 
രാമപത്നിയായ സീതയായി അഭിനയിക്കുമ്പോള്‍ അതിനനുസരിച്ചുള്ള ജീവിതചര്യ പാലിക്കണ്ടേ? അതാണ് നയന്‍സ് വ്രതം അനുഷ്ടിക്കുന്നത്. ഹൈദരാബാദിലെ ഷൂട്ടിംഗ് സെറ്റില്‍ വളരെ അടങ്ങിയൊതുങ്ങി കഴിയുകയാണ് നയന്‍സ്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ ഹോട്ടല്‍ റൂമിലേക്ക്.
 
മീഡിയയോടോ, എന്തിന് അടുത്ത സുഹൃത്തുക്കളോടു പോലും നയന്‍സ് സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 'ശ്രീരാമരാജ്യം' മാത്രമാണ് നയന്‍താര വേഷമിടുന്ന സിനിമ.
 
ഇതൊരു പക്ഷേ നയന്‍സ് അഭിനയിക്കുന്ന അവസാന സിനിമയാകാനും സാധ്യതയുണ്ട്. ചിത്രം പൂര്‍ത്തിയായ ശേഷം പ്രഭുദേവയുമായുള്ള വിവാഹം നടക്കുമെന്നാണ് സൂചന. ആദ്യ ഭാര്യയായ റം‌ലത്തിന് പ്രഭുദേവ നഷ്ടപരിഹാരമായി 30 കോടി രൂപയുടെ സ്വത്ത് കൈമാറിക്കഴിഞ്ഞു.
thanks webdunia com
regards..maanu

No comments:

Post a Comment