Wednesday 29 June 2011

[www.keralites.net] തലമുടി സംരക്ഷിക്കാം‍, കരുതലോടെ

 

തലമുടി സംരക്ഷിക്കാം‍, കരുതലോടെ
 
ബ്യൂട്ടിപാര്‍ലറുകളില്‍ സൗന്ദര്യപ്രശ്‌നങ്ങളുമായി എത്തുന്നവരില്‍ പകുതിയിലധികം പേര്‍ക്കും മുടിയുടെ കാര്യത്തിലാണ്‌ ടെന്‍ഷന്‍ കൂടുതലും. മുടികൊഴിച്ചില്‍, താരന്‍, അറ്റം മുറിഞ്ഞുപോകുക, തിളക്കം നഷ്‌ടപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ മുതല്‍ മുടി എങ്ങനെ സ്‌റ്റയിലാക്കാം എന്നുവരെയുള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടും. മുടി കൊഴിയുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ചിന്തിച്ചിട്ടുണ്ടോ? ഷാംപുവും ഹെയര്‍ഡൈയും മറ്റുമൊക്കെ ഉപയോഗിക്കുമ്പോഴുള്ള ദോഷവശങ്ങളും അത്‌ മുടിയെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നും മനസിലാക്കിയാല്‍ മുടികൊഴിച്ചിലും , അകാലനരയും, താരനുമൊക്കെ ഒഴിവാക്കി മുടി ആരോഗ്യത്തോടെ നിലനിര്‍ത്താനാകും.
 
മുടികൊഴിച്ചില്‍; കാരണം,പരിഹാരം
 
തലയില്‍ വേണ്ടതുപോലെ രക്‌തയോട്ടമില്ലാതാവുക, ഭക്ഷണത്തിലുള്ള കുറവ്‌, വ്യത്തിയോടെ മുടി സംരക്ഷിക്കാതിരിക്കുക, വീര്യം കൂടിയ ഷാമ്പുവിന്റെ ഉപയോഗം, അസുഖങ്ങള്‍, ചിലതരം മരുന്നുകളുടെ ഉപയോഗം, ഹോര്‍മോണ്‍ വ്യതിയാനം ഇവയൊക്കെ മുടികൊഴിച്ചിലിന്‌ കാരണമാകും.
 
വീര്യം കൂടിയ ഷാംപു ദോഷം
 
വിപണിയില്‍ പുതിയതായിറങ്ങുന്ന എല്ലാ സൗന്ദര്യ വസ്‌തുക്കളും പരീക്ഷിക്കാന്‍ കുട്ടികള്‍ തയ്യാറാണ്‌. അതിന്റെ ഗുണവും ദോഷവുമൊന്നും അവരെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിലാണ്‌ ടീനേജേഴ്‌സ്. കിട്ടുന്നതെല്ലാം വാരിവലിച്ച്‌ ഉപയോഗിക്കാതിരിക്കുക. ഒന്ന്‌ ശ്രമിച്ചുനോക്കിയാല്‍ സൗന്ദര്യം നിങ്ങള്‍ക്കുതന്നെ കാത്തു സൂക്ഷിക്കാനാവും.
 
വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച്‌ ആഴ്‌ചയില്‍ രണ്ടു ദിവസം മുടി കഴുകാം. ആയുര്‍വേദ വസ്‌തുക്കള്‍ അടങ്ങിയ ഷാംപു ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ ഗുണകരം . വീര്യം കൂടിയ ഷാംപുവില്‍ ധാരാളം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാകും അവ തലമുടി വേഗം കേടുവരാനിടയാക്കും. വീര്യം കുറഞ്ഞ ഷാംപു തിരിച്ചറിയാനുമുണ്ട്‌ വഴികള്‍ കറ്റാര്‍വാഴ , മൈലാഞ്ചി, നെല്ലിക്ക, ചീവയ്‌ക്ക ഇവയടങ്ങിയിരിക്കുന്ന ഷാംപു വീര്യം കുറഞ്ഞതും തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതുമാണ്‌. ഈ വസ്‌തുക്കളെല്ലാംതന്നെ ശുദ്ധീകരണ ഉപാധികളുമാണ്‌. കൂടാതെ ഓയില്‍ മസാജ്‌, ഹെന്ന ട്രീറ്റ്‌മെന്റ്‌ ഇവയും ഫലപ്രദമാണ്‌. മൂന്നോ നാലോ തവണത്തെ സിറ്റിങ്ങുകൊണ്ട്‌ താരനും, മുടികൊഴിച്ചിലും പൂര്‍ണമായും മാറ്റാന്‍ കഴിയും. ഓയില്‍ മസാജിനുള്ള പ്രത്യേകതരം എണ്ണകള്‍ ലഭ്യമാണ്‌. ഇവയുപയോഗിച്ച്‌ തനിയെ മസാജ്‌ ചെയ്യുകയും ചെയ്യാം. ഇവയെല്ലാംതന്നെ മുടിവളര്‍ച്ചയേയും സഹായിക്കും.
 
മുടി വ്യത്തിയായി സംരക്ഷിക്കാം
 
മുടിയില്‍ ആവശ്യത്തിലധികം എണ്ണവയ്‌ക്കുന്നത്‌ പുറത്തു്‌ പോകുമ്പോഴും മറ്റും പൊടി , അഴുക്ക്‌ തുടങ്ങിയവയെല്ലാം പറ്റിപ്പിടിച്ച്‌ മുടി വ്യത്തിഹീനമാകാനും താരന്‍ മുടികൊഴിച്ചില്‍, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ഇടയുണ്ട്‌. ഒരിക്കല്‍ എണ്ണ പുരട്ടി കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ കഴുകി വ്യത്തിയാക്കേണ്ടതാണ്‌. ജോലിക്കാര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും മുടി എണ്ണമയമില്ലാതെയിടുന്നതാണ്‌ അഭികാമ്യം. വീര്യം കുറഞ്ഞ ഷാംപുവോ, താളിയോ, പയറുപൊടിയോകൊണ്ട്‌ ആഴ്‌ചയില്‍ രണ്ടു ദിവസം തലമുടി കഴുകി വ്യത്തിയാക്കാം .അതുപോലെതന്നെ ആഴ്‌ചയിലൊന്ന്‌ നന്നായി എണ്ണവച്ച്‌ അരമണിക്കൂറിന്‌ ശേഷം കഴുകിക്കളയുകയും ചെയ്യാം.
 
വട്ടമുഖമുള്ളവര്‍ക്ക്‌
 
ചെവിയുടെ വശത്തുനിന്നും താഴേക്ക്‌ പല നീളത്തില്‍ മുടി വെട്ടിയിടുന്നത്‌ മുഖം കൂടുതല്‍ സുന്ദരമാക്കാന്‍ സഹായിക്കും. ആഘോഷ വേളകളിലും മറ്റും മുടി കെട്ടിവയ്‌ക്കാതെ പടര്‍ത്തിയിടുന്നതായിരിക്കും കൂടുതല്‍ ഭംഗി. ഏത്‌ ഫാഷനിലായാലും പുറത്തുപോകുമ്പോള്‍ എണ്ണ കഴുകിക്കളഞ്ഞ്‌ ഷാംപുചെയ്‌തിടുന്നതാണ്‌ കൂടുതല്‍ ഭംഗി.
 
ഓവല്‍ ഷേപ്പുകാര്‍ക്ക്‌
 
മുഖത്തിന്റെ സ്വാഭാവിക ആക്യതി ഓവല്‍ഷേയ്‌പ്പാണ്‌. അത്തരക്കാര്‍ക്ക്‌ ഏതുതരത്തിലുള്ള ഫാഷനും ഇണങ്ങും. മുടിയുടെ മുന്‍ ഭാഗത്തു നിന്ന്‌ വെട്ടിയിടുന്ന ഏത്‌ ഫാഷനും മുഖം ഓവല്‍ഷേപ്പിലായി തോന്നിപ്പിക്കും.
 
ചതുര മുഖമുള്ളവര്‍ക്ക്‌
 
നെറ്റിയുടെ വശം്‌ മുതല്‍ മുന്നിലേക്ക്‌ കിടക്കുന്നതുപോലെ ചെറിയ ലെയറുകള്‍ വെട്ടിയിടുന്നത്‌ ഇത്തരക്കാര്‍ക്ക്‌ കൂടുതല്‍ ഇണങ്ങും. നെറ്റി പരന്നിരിക്കുന്നതാണല്ലോ ചതുരാക്യതിയില്‍ മുഖമുള്ളവരുടെ സൗന്ദര്യ പ്രശ്‌നം. അത്‌ ഒഴിവാക്കാന്‍ ഈ തരത്തില്‍ മുടിവെട്ടിയിടുന്നത്‌ സഹായിക്കും.
 
നീണ്ട മുഖമുള്ളവര്‍ക്ക്‌
 
മുഖത്തിന്‌ നീളം കൂടുതലുള്ളത്‌ ഒരു ഗുരുതര പ്രശ്‌നമായി പല പെണ്‍കുട്ടികള്‍ക്കിടയിലും കണ്ടുവരുന്നു. നെറ്റിയുടെ മുകളില്‍ ടോപ്പ്‌ ഫ്രിഞ്ചസ്‌ വെട്ടിയിട്ട്‌ നീണ്ട മുഖമുള്ളവര്‍ക്ക്‌ സൗന്ദര്യം കൂട്ടാം. ഈ ഫാഷന്‍ മുഖത്തിന്റെ നീളം കുറച്ചു തോന്നിക്കുകയും ആ കുറവ്‌ പരിഹരിക്കുകയും ചെയ്യും.
thanks mangalam com
regards..maanu

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment