Saturday, 25 June 2011

Re: [www.keralites.net] പൃഥ്വിരാജ്‌ രാജപ്പനായപ്പോള്‍

 

Dear Leesh,
 

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പറയുന്നത് ഇപ്പൊ മനസിലായി കാരണം ഇന്ന് മംമുട്ടിയുടെയും ലാലെട്ടന്റ്റെയും പേരില്‍ അറിയപെടുന്ന മലയാള സിനിമ ഭാവിയില്‍ പ്രിത്വിരാജ്‌ സ്വന്തമാക്കും എന്നരിയുന്നവരന്നു പ്രിത്വിരജിനെ കുറിച്ച് ഇങ്ങനെ മോശമായി ന്യൂസ്‌ ഉണ്ടാക്കുന്നത് അത് പ്രിത്വിരാജ്‌ കാര്യമാക്കുന്നില്ല അതുകൊണ്ട് പ്രിത്വിരജിനെ സ്നേഹിക്കുന്ന ഞങ്ങളും കാര്യമാക്കുന്നില്ല.

Regards,

Shajahan.

Riyadh,KSA

 

 
2011/6/25 leesh <leesh@dsco.com.sa>
 

പൃഥ്വിരാജ്‌ രാജപ്പനായപ്പോള്‍

Fun & Info @ Keralites.net

ഉദയനാണ്‌ താരത്തിലെ രാജപ്പനും പൃഥ്വിരാജും തമ്മില്‍ എന്താണ്‌ ബന്ധം
? രണ്ടുപേരിലും 'രാജ്‌' ഉള്ളത്‌ ചിലപ്പോള്‍ ഒരു ബന്ധമാകാം. എന്നാല്‍ ഇപ്പോഴിതാ ഇരുവരേയും പരസ്‌പരം ബന്ധിപ്പിച്ചു കൊണ്ട്‌ ഒരു വീഡിയോ യൂ ട്യൂബില്‍ പ്രചരിക്കുന്നു. പേര്‌ പൃഥ്വിരാജപ്പന്‍! ഏഷ്യാനെറ്റില്‍ ജോണ്‍ ബ്രിട്ടാസ്‌ പൃഥ്വിരാജുമായും ഭാര്യ സുപ്രിയുമായും നടത്തിയ അഭിമുഖം ആധാരമാക്കി നിര്‍മിച്ചിരിക്കുന്നതാണ്‌ പൃഥ്വിരാജപ്പന്‍.

അഭിമുഖത്തില്‍ പൃഥ്വി പറയുന്ന കാര്യങ്ങളെ തെളിവു സഹിതം ഖണ്ഡിക്കുന്നതാണ്‌ വീഡിയോ. പൃഥ്വിയെ സരോജ്‌കുമാര്‍ എന്ന രാജപ്പനുമായി താരതമ്യം ചെയ്‌താണ്‌ വീഡിയോ മുന്നേറുന്നത്‌. പൃഥ്വിയുടെ വാക്കുകളും രാജപ്പന്റെ ഡയലോഗുകളും സമര്‍ഥമായി കൂട്ടിക്കുഴച്ചാണ്‌ വീഡിയോ നിര്‍മിച്ചിരിക്കുന്നത്‌. ദക്ഷിണേന്ത്യയിലെ നടന്മാരില്‍ ഇംഗ്ലീഷ്‌ അറിയാവുന്ന വ്യക്‌തി പൃഥ്വി മാത്രമാണെന്ന സുപ്രിയയുടെ വാദവും വീഡിയോയില്‍ ഖണ്ഡിക്കുന്നു. മോഹന്‍ലാല്‍, കമലഹാസന്‍, മമ്മൂട്ടി, രജനികാന്ത്‌ തുടങ്ങി പുതുതലമുറയിലെ സൂര്യ വരെ ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നല്‍കിയാണ്‌ സുപ്രിയയെ പരിഹസിക്കുന്നത്‌.

തന്റെ മനോവികാരം മനസിലാക്കുന്ന പുതിയ ഒരു പറ്റം സുഹൃത്തുക്കളെ സിനിമാ ലോകത്ത്‌ തനിക്കു ലഭിച്ചിട്ടുണ്ടെന്ന പൃഥ്വിയുടെ ഡയലോഗിന്‌ പിന്നാലെ 'സില്‍സില' സൃഷ്‌ടാവ്‌ ഹരികൃഷ്‌ണനെയും 'കൃഷ്‌ണനും രാധയും' സൃഷ്‌ടാവ്‌ സന്തോഷ്‌ പണ്ഡിറ്റിനെയുമാണ്‌ കാട്ടുന്നത്‌. സൂപ്പര്‍സ്‌റ്റാര്‍ഡമിനെക്കുറിച്ചുള്ള പൃഥ്വിയുടെ വാദം അദ്ദേഹത്തിന്റെ ചിത്രം വച്ച്‌ ഫാന്‍സ്‌ നടത്തുന്ന പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്‌ പരിഹസിക്കുന്ന്‌ത്. ബച്ചുവിവേക്‌ എന്ന യൂസര്‍ ജൂണ്‍ 18നാണ്‌ ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. ഇയാള്‍ തന്നെയാണോ ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്‌ എന്നകാര്യം വ്യക്‌തമല്ല. യൂട്യൂബില്‍ ഒരു ലക്ഷത്തോളം പേര്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്‌ സൂപ്പര്‍ഹിറ്റില്‍നിന്ന്‌ മെഗാഹിറ്റിലേക്കാണ്‌ പോകുന്നതെന്ന്‌ ഉറപ്പായിരിക്കുകയാണ്‌. പൃഥ്വിയുടെ ഒടുവില്‍ ഇറങ്ങിയ മാണിക്യക്കല്ല്‌ ഫ്‌ളോപ്പായെങ്കിലും പൃഥ്വിയെക്കുറിച്ചിറങ്ങിയ രാജപ്പന്‍ അടിച്ചു പൊളിക്കുമെന്നുറപ്പാണ്‌.


Thanks & Best Regards,
Leesh.


www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment