Wednesday, 29 June 2011

Re: [www.keralites.net] 'മാണിക്യകല്ലി'ലെ കല്ലുകടികള്‍

 

Dear Mr. saleem palakal and  Jobind jacob
നിങ്ങള്‍ ഈ സമുദായത്തെ കുറിച്ച അത് മാത്രം പറഞ്ഞാല്‍ പോര. പെണ്ണിന് മാറ് മറക്കാന്‍ അര്‍ഹതയില്ലാത്ത കാലത്ത് അവള്കതിനുള്ള അര്‍ഹത വാങ്ങികൊടുത്തതും മാറ് മറക്കാന്‍ പടിപിച്ചതും മേലലാലന്മാര്ക് കാമം തീര്കനുള്ളതല്ല കീഴ്‌ ജാതികരിയുടെ ശരീരം എന്നും പടിപിച്ച സമുദായവും അവര്‍ തന്നെ . പെണ്ണിന് സ്വത്തിനു അവകാശമില്ലാത്ത കാലത്ത് അതും വാങ്ങിച്ചു കൊടുത്ത മഹത്തായ സംസ്കാരവും അവരുടേത് തന്നെ . പുലയനെയും പറയനെയും തോട്ടുകൂടാത്ത കാലത്ത് അവനെ കുളിപിച് പള്ളിയില്‍ കൊണ്ട് പോയി മുന്നില്‍ നിര്‍ത്തി നമസ്കാരം നിര്‍വഹിച്ചതും ഈ ബിരിയാണി പ്രിയര്‍ തന്നെ .
സംസ്കാരമില്ലാത്ത ഒരു സമൂഹത്തിനു (കേരളം) സംസ്കാരം എന്തെന്ന് പടിപിച്ചതും ഈ സമുദായം തന്നെ. കീഴ് ജാതികാരന് ഒന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും അവകാശമില്ലാത്ത കാലത്ത് പള്ളിയും അമ്പലവും എല്ലാവര്കുമുല്ലതനെന്നെ പടിപിച്ചതും ഈ സമുദായമാനെന്നു മറക്കണ്ട.
പിന്നെ ഇന്ന് ബിരിയാണി കൊടുത്തവര്‍ മറ്റൊരു കാലത്തെ പിന്തുടരുന്നവരാണ്... അന്ന് അന്നമില്ലാതെ കഷ്ടപെട്ടവന്റെ വിഷപ്പടങ്ങുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനക് വേണ്ടി ഒരു നേരത്തെ വിഷപടക്കാന്‍ ഒരു പിടി ചോറ് കൊടുതവന്റെ പിന്മുരകരാണ് ഞങ്ങള്‍. അന്ന് അത് വാങ്ങി വിഷപ്പടകിയവര്‍ ആരോകെയെന്നു പിതമാഹന്മാരോട് ചോദിച്ചാല്‍ മനസിലാവും. മലര്‍ന്നു കിടന്നു തുപ്പുന്ന യൂദാസുമാര്‍ ചരിത്രം കൂടി അറിയണം. സമുദായത്തെ നാണം കെടുത്തുന്ന ആണും പെണ്ണും കേട്ടവര്ക് അത് മനസിലായി എന്ന് വരില്ല.
 
 


From: Jobind jacob <jobindjacob@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Tuesday, June 28, 2011 10:02 PM
Subject: Re: [www.keralites.net] 'മാണിക്യകല്ലി'ലെ കല്ലുകടികള്‍
 
Hi Mr. Salim Palakkal,
A big salute to your great mind.
കാരണം നിങ്ങള്‍ ഒരൊറ്റ വ്യക്തിയെപോലും കുറ്റം പറയാതെ സ്വന്തം തെറ്റുകളെകുറിച്ച് മാത്രം സംസാരിക്കുന്നു. ഒപ്പം സ്വന്തം മതവിഭാഗത്തില്‍ പെട്ടവരെ ബോധവാന്മാരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇന്ന് സമൂഹത്തില്‍ കാണപെടാത്ത ഒരു പ്രവണതയാണിത്‌. അതിനാല്‍ത്തന്നെ നിങ്ങള്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണെന്ന് തോന്നുന്നു. നിങ്ങലെപോലുള്ളവര്‍ക്കാണ് ഇന്നത്തെ സമൂഹത്തെ അതിന്റെ ജീര്‍ണതയില്‍നിന്നും പുനരുദ്ധാരണത്തിലേക്ക് നയിക്കാന്‍ സാധിക്കുക. ഇന്നത്തെ സമൂഹം സ്വന്തം കുറ്റങ്ങളും കുറവുകളും പരിഹരിക്കാന്‍ മറ്റുള്ളവരുടെ പോരായ്മകള്‍ പര്വതീകരിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ അതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിച്ചിരിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ എല്ലാവിധ വിജയാശംസകളും നേരുന്നു. തുടര്‍ന്നും പ്രതികരിക്കുക കാലം നിങ്ങള്‍ക്കു പ്രതിഫലം നല്‍കും.
മാണിക്യകല്ല് എന്നാ സിനിമയെക്കുറിച്ചോ അതിന്റെ പ്രമേയത്തെക്കുറിച്ചോ അല്ല ഞാന്‍ പ്രതിപാദിക്കുന്നത്, പകരം നിങ്ങളുടെ ഈ ഒരു മെയിലിനെ കുറിച്ച് മാത്രം!
Thank you . . . .
Jobind Jacob.
2011/6/28 Salim Palakkal <kunku75@yahoo.com>
ഭാര്യമാര്‍ക്ക് മാസകുളി ഉണ്ടാവുമ്പോള്‍ പരസ്ത്രീകളെ പ്രപിക്കാതിരിക്കാന്‍ മറ്റൊരു പെണ്ണ് കൂടി കെട്ടുന്നത് നല്ലതാണെന്ന് പറഞ്ഞ ഏക മത നേതാവ്
കേരളത്തില്‍ നമ്മുടെ കൂട്ടത്തിലെ (മുല്സിം) കണാന്‍ പറ്റുകയുള്ളു അതെ പോലെ മലബാറിലെ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ കയറി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ നമ്മുടെ മതത്തില്‍ പെട്ടവരാണ് എല്ലാം ഭിരിയാണിയും നെയ്ച്ചോറും തിന്നു കൊഴുത്തു തടിച്ചു ഇല്ലാത്ത അസുഖമുണ്ടാക്കിയവര്‍, അതേപോലെ ഒരു കല്യാണം ആഴ്ചകളോളം നടത്തി തിന്നു നടക്കുന്നതും നമ്മള്‍ തന്നെ പിന്നെ റാത്തീബും മൌലൂദും നടത്തി ചോറും പോത്തും തിന്നു അതും കെട്ടാക്കി വീട്ടില്‍ കൊണ്ട് പോയി കൊടുക്കുന്നതും അതേപോലെ മരിച്ച മൂന്നും ഏഴും പതിനാലും നാല്‍പ്പതും ഭിരിയാണിയും നെയ്ച്ചോറും വെച്ച് ആഘോഷിക്കുന്നതും നമ്മള്‍ പിന്നെ എന്തിനാ നമ്മള്‍ മറ്റുള്ളവരെ കുറ്റം പറയുന്നത്‌
ഇതെല്ലം കണ്ടു കോമഡി രചിച്ചാല്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ കുറ്റങ്ങള്‍ കണ്ടു നേരെയാക്കാന്‍ നോക്കുകയാണ് വേണ്ടത്
From: Abdul Nassir <nalla_suhrth@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Mon, June 27, 2011 10:26:13 AM
Subject: Re: [www.keralites.net] 'മാണിക്യകല്ലി'ലെ കല്ലുകടികള്‍

M Abdul Kabeer ഇന്റെ നിരീക്ഷണങ്ങള്‍ശരിയാണ് .....എങ്കിലും .............
അതോടൊപ്പം ഈ സുംവിധയകന്മാരും മറ്റും മനസ്സിലാകേണ്ട ഒന്നുണ്ട്. ഇവരുടെ ഈ വാര്‍പ് മാതൃകയിലുള്ള മുസ്ലിം കഥാപത്രങ്ങള്‍ ഏത് ഇത് കാലത്തുള്ളതാണു. കണ്ണ് തുറന്നൊന്നു നോക്കൂ സുഹ്ര്തെ താങ്കള്‍ ഇപ്പോഴും എഴുപതുകളിലനുള്ളത്. ലോകം ഒരുപാടു മാറിക്കഴിഞ്ഞു. അവിടെ ഇപ്പോള്‍ ഉള്ളത് rank ഉകാരും professionals ഉമാണ്. ഇത്ര നല്ല പ്രമേയത്തില്‍ സിനിമയെടുതിട്ടു ആ ഒരു കഥാപാത്രം കൊണ്ട് പരിഹസ്യമാവുന്നുന്ട്. ആ ചിത്രം. ഈ 2011 ല്‍ യാഥാര്‍ത്ഥ്യ ലോകത്തില്‍ നിന്നും ഒരുപാടൊരുപാട് പിന്നിലാണ് ആ കഥാപാത്രം. അതൊരു ഐതിഹ്യ കഥാപാത്രമൈപ്പോയി. ഇനിയെങ്കിലും ഈ സിനിമാക്കാര്‍ക്ക്‌ ഇതൊക്കെ ആരെങ്കിലും പറഞ്ചു കൊടുക്കണം. മുസ്ലിംകളെ കോച്ചാകാന്‍ വേണ്ടിയാണെങ്കില്‍ വേറെ നമ്പറുകള്‍ നോക്കേണ്ട കാലം അതിക്രമിച്ചുപോയി.
ഇനി ഈ ഗൂഢാലോചന പരതി നടക്കുന്നവരും അത് നിര്‍ത്തണം. അവരാണ് ഇതിനൊക്കെ മൈലേജ് കൊടുക്കുന്നത്. ശരിയായ മുസ്ലിം കഥാപാത്രത്തെ കാണിച്ചുകൊടുക്കാന്‍ നിങ്ങള്‍ കഴിയുമെങ്കില്‍ മുന്നോട്ട് വരൂ. director/producer പ ടി കുന്ഹിമുഹംമെദ് ചെയ്യുന്നത് പോലെ. അല്ലാതെ തുകുട telefilm ഉമെടുത്തു വലിയവായില്‍ വിളിച്ചു കൂവുന്നത്കൊണ്ട് ആര്‍കും ഒരു കാര്യവുമില്ല.
Nassir
From: shanavas hassan <shanushiru@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Sunday, June 26, 2011 11:37 PM
Subject: Re: [www.keralites.net] 'മാണിക്യകല്ലി'ലെ കല്ലുകടികള്‍
സുഹൃത്തേ നിങ്ങളുടെ ഈ വിമര്‍ശനങ്ങള്‍ ഒരിക്കലും ശരിയല്ല എന്ന് മാത്രമല്ല വളരെ തെറ്റുമാണ്.
സിനിമയിലും സാഹിത്യത്തിലും നിങ്ങള്‍ ഇത്ര ദുര്‍ബലമായ ഉദാഹരണങ്ങള്‍ നിരത്തി മുസ്ലിം സമുദായ ഹത്യ മനപൂര്‍വം നടത്തുന്നു എന്ന് പറയുന്ന നിങ്ങളുടെപ്രവര്‍ത്തന മേഖലയോ വിശ്വാസ തീവ്രതയോ അറിയില്ല. നിങ്ങള്ക്ക് പറയാന്‍ പറ്റുമോ ഒരു ഹിന്ദു കഥാപാത്രങ്ങളും ക്രിസ്ത്യന്‍ കഥാപാത്രങ്ങളും പലിശക്കാരും കൂട്ടിക്കൊടുപ്പുകാരും , പെണ്ണ് പിടിയന്മാരും ഒന്ന് മായി അഭിനയിച്ചിട്ടില്ല ന്ന്. അങ്ങനെ നോക്കുമ്പോള്‍ ഒരു കഥാപാത്രങ്ങളെയും ശ്രുഷ്ടിക്കാന്‍ കഴിയില്ലല്ലോ - എല്ലാത്തിലും വര്‍ഗീയത കണ്ടാല്‍ എന്ത് ചെയ്യും .
മാറ്റേണ്ടത് താങ്കളുടെ മനസ്സാണ്
the below for the reply of someones gadhaama Review
ഗദ്ദാമ ഒരു സംസ്കാരത്തെയും കടന്നാക്രമിക്കുന്നില്ല ...കമിലിനെ തെറ്റിധരിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു .പ്രവാസം എന്ന സാം സ്കാരികമായ ഈ അടിമത്തം പരമ്പരാഗത മായി അനുഭവിക്കുന്ന ,നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്ന ഒരു ചെറു കൂട്ടം ഗള്‍ഫു കാരുടെ വിമര്‍ശനങ്ങള്‍ ചിത്രം കാണുന്നതിനു മുന്‍പ് വിശ്വസിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു .
പൊളിച്ചെഴുത പ്പെടേണ്ട അതി പ്രാകൃതമായ നിയമങ്ങള്‍ ശിക്ഷിക്കാന്‍ വേണ്ടി മാത്ര മായി പുറത്തെടുക്കപ്പെടുന്നതിന്റെ ഭീകരത തുറന്നു കാട്ടാന്‍ ധൈര്യം കാണിച്ച കമല്‍ വളരെ വലിയ ഒരു സാമൂഹ്യ ഇടപെടലാണ് നടത്തിയത് .തികച്ചും ചിത്രത്തിന് [ സത്യങ്ങള്‍ക്ക് ] വളരെ ആവശ്യമായ രംഗങ്ങള്‍ മാത്രമേ ചിത്രീകരിക്കപ്പെട്ടിള്ളൂ .ഒരായിരം കുടുംബങ്ങ ള്‍ക്ക് അന്നം നല്‍കുന്ന അറബ് സംസ്കാരത്തെയും ജനതയെയും ഒരു തരത്തിലും കടന്നാക്രമിക്കാതെ ,അതോടൊപ്പം തന്നെ ഇന്ത്യ എന്ന മഹാ രാജ്യം എന്തെന്നറിയാതെ തന്‍റെ വീട്ടിലെ വേലക്കാരിയിലൂടെയും ഡ്രൈവറിലൂടെയും മാത്രം ഇന്ത്യ യെ അറിയുകയും ഇതുപോള്ളവര്‍ മാത്രമാണ് ഇന്ത്യക്കാര്‍ എന്ന് തെറ്റി ധരിക്കുകയും ചെയ്യുന്ന വരുടെ ചെയ്തികള്‍ കണ്ടില്ലെന്നു നടിക്കാന്‍ മേല്‍ പറഞ്ഞ ഗള്‍ഫുകാരെ പ്പോലെ കമലിന് കഴിയാതിരുന്നത് ,കമല്‍ സാംസ്കാരിക സ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്നത് കൊണ്ടാണ് .സ്വപ്നങ്ങളുടെ ഈ ശവപ്പറമ്പി ലേക്ക് എടുത്തെറിയപ്പെടെണ്ടി വന്നവരെങ്കിലും അടുത്ത തലമുറക്ക്‌ ഇതിലെ തന്നെ വഴി വെട്ടാതിരിക്കട്ടെ - നമ്മുടെ മക്കള്‍ ജീവിതം എന്തെന്നറിയട്ടെ.
--- On Sun, 26/6/11, mk Trithala <mktrithala@yahoo.com> wrote:
From: mk Trithala <mktrithala@yahoo.com>
Subject: [www.keralites.net] 'മാണിക്യകല്ലി'ലെ കല്ലുകടികള്‍
To: "Keralites" <Keralites@yahoogroups.com>
Received: Sunday, 26 June, 2011, 7:35 PM
പൊതുവിദ്യാഭ്യാസം നിലനില്‍പ്പ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അത്തരമൊരു ഉള്ളടക്കം പ്രമേയമാക്കിയ ചിത്രം എന്ന നിലക്കാണ്, 'മാണിക്യകല്ല്' കാണാന്‍ പോയത്. എന്നാല്‍, മലയാള സിനിമകളില്‍ പൊതുവെ കാണപ്പെടുന്ന മുസ്‌ലിംവിരുദ്ധ ആഖ്യാന നിര്‍മിതികള്‍ 'മാണിക്യകല്ലി'ലും അവതരിപ്പിക്കപ്പെട്ടപ്പോള്‍ നമ്മുടെ മുഖ്യധാരയുടെ മുസ്‌ലിംവിരുദ്ധ പൊതുബോധത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു മനസ്സിനെ മദിച്ചത്. വളരെ നിരൂപണ പ്രാധാന്യമര്‍ഹിക്കുന്നുണ്ട് നടന്‍ അനൂപ് ചന്ദ്രന്‍ അവതരിപ്പിച്ച മുസ്‌ലിം കഥാപാത്രം. ഒരു നല്ല പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ അത്യന്തം അപകടകരവും സങ്കുചിതവുമായ വംശീയ മുന്‍വിധികള്‍ മുന്നോട്ടുവെക്കുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചിത്രത്തില്‍ അറബി അധ്യാപകന്റെ വേഷമാണ് അനൂപ് ചന്ദ്രന്. ഊശാന്‍ താടിയും മുറിയന്‍ പാന്റ്‌സും, അലസതയും കോമാളിത്തവും നിറഞ്ഞ ശരീരഭാഷയും പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്ന് തോന്നുമെങ്കിലും, ഇന്ന് നിലവിലുള്ള മുസ്‌ലിംവിരുദ്ധ പൊതുബോധത്തെ നന്നായി ഉത്തേജിപ്പിക്കുന്നുണ്ട്.
ലോക സിനിമകളില്‍ തന്നെ മുസ്‌ലിംകളെ ലൈംഗികാസക്തിയുള്ളവരും തീറ്റ പ്രിയരും അക്രമോത്സുകരുമായി കാണിക്കുന്ന ആഖ്യാനശൈലിയുണ്ട്. ഇത്തരം പതിവ് ആഖ്യാന മാതൃകകള്‍ 'മാണിക്യകല്ലി'ലും കാണുന്നു. എന്നല്ല, അതിനേക്കാള്‍ പച്ചക്ക് വംശീയത വിളിച്ചുപറയുന്നു എന്നതാണ് ഈ സിനിമയിലെ അത്യന്തം അപകടകരവും പ്രതിലോമകരവുമായ ഘടകം. മൂന്ന് ഭാര്യമാരുള്ള ഈ അധ്യാപകന് ആകെയുള്ള പണി പെണ്ണ് കെട്ടലാണത്രെ. ആകെയുള്ള എക്‌സര്‍സൈസ് അതാണെന്ന് അധ്യാപകരുടെ കമന്റ്. വലിയ ടിഫിന്‍ ബോക്‌സുമായി സ്റ്റാഫ് റൂമിലെത്തുന്ന ഇദ്ദേഹം കോഴിക്കാല്‍ കടിച്ചുപറിക്കുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. ഇവിടെ വലിയ ടിഫിന്‍ ബോക്‌സിനെയും കോഴിക്കാലിനെയും പ്രതീകവത്കരിച്ചതിലൂടെ, മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള സംവിധായകന്റെ വംശീയ മുന്‍വിധി നന്നായി പ്രകടമാകുന്നുണ്ട്. ഇതേ സംവിധായകന്റെ തന്നെ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തില്‍ അര്‍ധ പട്ടിണിക്കാരനായ ബാര്‍ബര്‍ ബാലന്റെ അയല്‍വാസികളായ ഗള്‍ഫ് കുടുംബത്തെ ചിത്രീകരിക്കുന്നത് ഇതിനോട് കൂട്ടിവായിക്കുക. ബാലന്‍ സൂപ്പര്‍ സ്റ്റാറിന്റെ സുഹൃത്താണെന്നറിഞ്ഞതോടുകൂടി, ആടിന്റെ കരള്‍ പൊരിച്ചതും ബിരിയാണിയുമായി ബന്ധം പുതുക്കാന്‍ വരുന്നത് ശ്രദ്ധിക്കുക. മലയാള സിനിമയില്‍ മുസ്‌ലിമെന്നത് ലൈംഗികാസക്തനും തീറ്റ പ്രിയനുമാണ്. 'ഗദ്ദാമ'യില്‍ നമസ്‌കാരം കഴിഞ്ഞ ഉടനെ കാവ്യ അവതരിപ്പിച്ച അശ്വതിയെ ബലാത്സംഗം ചെയ്യാനൊരുങ്ങുന്നവരായി അറബികളെ ചിത്രീകരിക്കുന്നതെല്ലാം ഇത്തരം വംശീയ മുന്‍വിധികളുടെ പ്രതിഫലനങ്ങളാണ്.
ഒന്നുകില്‍ വില്ലന്‍ അല്ലെങ്കില്‍ കോമാളി, അതുമല്ലെങ്കില്‍ സവര്‍ണ സംസ്‌കാരത്തോട് വിധേയത്വം പുലര്‍ത്തുന്ന ഹിസ്‌ഹൈനസ് അബ്ദുല്ലമാരോ വ്യക്തിത്വമില്ലാത്ത, നായകന്റെ നിഴലായിട്ടുള്ള കഥാപാത്രങ്ങളോ ആണ് മലയാള സിനിമയിലെ മുസ്‌ലിം.
അറബി അധ്യാപകരെ കോമാളികളായി ചിത്രീകരിക്കുന്ന സിനിമാ സംസ്‌കാരം മലയാള സിനിമയില്‍ മുമ്പേയുണ്ട്. 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന ചിത്രത്തില്‍ മാമുക്കോയ ചെയ്ത കഥാപാത്രം ഇതിനോട് ചേര്‍ത്തുവായിക്കുക. മാമുക്കോയ എന്ന ഹാസ്യനടന്റെ തിരശ്ശീലയിലെ വിവിധ കോമാളി വേഷങ്ങള്‍ കൃത്യമായി നിരൂപണം ചെയ്താല്‍ മിക്ക വേഷങ്ങളിലും പെണ്ണുകെട്ടും ഭക്ഷണത്തോടുള്ള ആസക്തിയും ചേരുവ ചേര്‍ക്കപ്പെട്ടതായി കാണാം. സുരേഷ് ഗോപി ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലെ മുസ്‌ലിം കഥാപാത്രങ്ങള്‍ക്കും മൂന്നോ നാലോ പെണ്ണ് കാണപ്പെടാം.
മുസ്‌ലിം സമുദായത്തിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ നേതൃപരമായ പങ്കുവഹിക്കുന്ന വിഭാഗമാണ് അധ്യാപകര്‍. ഇത്തരക്കാരെ പിന്തിരിപ്പന്മാരും മറ്റുമായി ചിത്രീകരിക്കുന്ന സമീപനം തീര്‍ച്ചയായും വിഷലിപ്തമായ മനസ്സിന്റെ ഉല്‍പന്നം തന്നെയാണ്. മാണിക്യകല്ലിലെ അവസാന ഭാഗത്തെ ഒരു രംഗം ഇങ്ങനെ: മൂന്നു ഭാര്യമാരും ഒരു ലോഡ് കുട്ടികളുമായി വരുന്ന ഈ അധ്യാപകനോട് 'സ്‌കൂളിന്റെ വിദ്യാര്‍ഥിക്ഷാമം കുറഞ്ഞുകിട്ടും' എന്ന് സഹാധ്യാപകന്റെ കമന്റ്. 'ഹം പാഞ്ച് ഹമാരാ പച്ചീസ്' എന്ന പരിഹാസത്തിന്റെ മോഡിയന്‍ രീതിശാസ്ത്രം പച്ചക്ക് വിളിച്ചു പറയുന്നുണ്ട് ഈ സിനിമ. മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് ഭീതിജനകമായ കഥകള്‍ പുറത്തുവിടുക എന്നത് ഇന്ത്യയിലെ സംഘ്പരിവാര്‍ ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇതേ സവര്‍ണ ഫാഷിസ്റ്റ് യുക്തികള്‍ കേരളീയ പൊതുബോധത്തിന് സ്വീകാര്യമാവുന്നു എന്നത് നമ്മള്‍ കൊട്ടിഘോഷിക്കുന്ന മതേതരത്വം എന്നത് എന്തുമാത്രം സവര്‍ണോന്മുഖമാണ് എന്നതിന്റെ തെളിവാണ്.
എം. അബ്ദുല്‍ കബീര്‍
കോഴിക്കോട് ഗവ. ലോ കോളേജ്
THANKS&REGARDS
ABDULGAFOOR MK
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment