Wednesday 29 June 2011

Re: [www.keralites.net] Open Degree under Calicut university

 

ഓപണ്‍ ഡിഗ്രി: ജൂലൈ ഒന്നുവരെ അപേക്ഷിക്കാം
ഓപണ്‍ ഡിഗ്രി: ജൂലൈ  ഒന്നുവരെ അപേക്ഷിക്കാം
കോഴിക്കോട്: പ്ലസ്ടു യോഗ്യതയില്ലാത്ത 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡിഗ്രി പ്രവേശത്തിന് ജൂലൈ ഒന്നുവരെ അപേക്ഷിക്കാം. ആഗസ്റ്റ് 13, 14 ദിവസങ്ങളിലാണ് പ്രവേശപരീക്ഷ. 100 രൂപ പിഴയോടെ ജൂലൈ എട്ടുവരെയും കോഴ്‌സിന് അപേക്ഷ നല്‍കാം.അപേക്ഷ www.universityofcalicut. info എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ക്ക് വിദൂരവിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 0494 2400288, 2401144.

 
THANKS&REGARDS

ABDULGAFOOR MK
 
From: Sam Tirur <samtirur81@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Monday, June 27, 2011 11:44 PM
Subject: [www.keralites.net] Open Degree under Calicut university
 

പ്രിയ സുഹൃത്തുക്കളെ,



കാലികറ്റ് യുനിവേര്സിട്ടിയുടെ കീഴില്‍ ഇ വര്‍ഷത്തില്‍ (2011) ഓപ്പണ്‍ ഡിഗ്രി എഴുതിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍ ഇതിനെ കുറിച്ച് എനിക്ക് ഒരു ഐടിയയുമില്ല. എന്താണ് ഓപ്പണ്‍ ഡിഗ്രി എന്നോ? അതിനു വേണ്ടി എങ്ങനെയാണ് തയ്യാറാകുക എന്നോ? ഒന്നും തന്നെ ഒരു നിശ്ചയമില്ല.

ഞാന്‍ 10std പാസായിട്ടുണ്ട്, ഇപ്പോള്‍ ദമ്മാമില്‍ ജോലി ചെയ്യുന്നു. ഇതിനെ കുറിച്ചുള്ള എന്റെ ചില സംശയങ്ങള്‍ ഞാന്‍ താഴെ പറയുന്നു, ഇതിനെ കുറിച്ച് പരിചയ സംബന്നന്മാരായുള്ള മാന്യ സുഹൃത്തുക്കള്‍ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു:

ഓപ്പണ്‍ ഡിഗ്രിയില്‍ ബി.കോം എടുക്കാന്‍ ഉദ്ദേശിക്കുന്ന ഞാന്‍ ഏതെങ്കിലും സ്ഥാപനത്തിന്‍റെ കീഴില്‍ ചേര്‍ന്ന് പഠിക്കണോ? അതോ പ്രൈവറ്റ്  ആയി എനിക്ക് പഠിക്കാന്‍ കഴിയുമോ?

ഇതിനായുള്ള പാഠ പുസ്തകങ്ങള്‍ എനിക്ക് എവിടെ നിന്നാണ് വാങ്ങാന്‍ കഴിയുക?

ഓപ്പണ്‍ ഡിഗ്രീയിലും അതെ പോലെ ഇന്നത്തെ സാധാര ഡിഗ്രി കോര്‍സിലും ഒരേ വിഷയം തന്നെ ആണോ പടിക്കനുണ്ടാകുക?

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വിദേശത്ത് തന്നെ പഠിച്ചു നാട്ടില്‍ എക്സാം എഴുതാനുള്ള സൗകര്യം ഉണ്ടോ?

ഇത്തരത്തില്‍ ഓപ്പണ്‍ ഡിഗ്രി എഴുതുന്നവര്‍ക്ക് വേണ്ടി യുനിവേര്സിട്ടി പ്രത്യേകം പാഠ പദ്ധതികലാണോ ഉള്ളത്?

ഓപ്പണ്‍ ഡിഗ്രി എഴുതിയെടുക്കാന്‍ സൗദി അറേബ്യയില്‍ കേരളാ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ഏതെങ്കിലും സൗകര്യം എനിക്ക് ഉപയോഗപെടുത്താന്‍ കഴിയുമോ?

 
മേല്‍ പറഞ്ഞ എന്‍റെ സംശയങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ തന്നു സഹായിക്കണം എന്ന് അപേക്ഷിക്കുന്നു


വിശ്വസ്തതയോടെ,

SAM. K.P

Dammam
www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment