Monday, 27 June 2011

[www.keralites.net] അമല തത്കാലം മലയാളത്തിലേക്കില്ല

അമല തത്കാലം മലയാളത്തിലേക്കില്ല
 
 
Fun & Info @ Keralites.net
തമിഴകത്തെ പുതിയ താരോദയം അമല പോളിന്റെ മലയാളത്തിലേക്കുള്ള വരവ് വൈകും. തമിഴിലെ തിരക്ക് കാരണം രഞ്ജിത് ചിത്രത്തിലേക്കുള്ള ഓഫറും അവര്‍ നിരസിച്ചു. പൃഥ്വിരാജിന്റെ നായികയായി ഇന്ത്യന്‍ റുപ്പിയിലേക്കാണ് അമലയെ പരിഗണിച്ചിരുന്നത്. കഥ ഇഷ്ടമായെങ്കിലും തമിഴില്‍ കരാര്‍ ഒപ്പിട്ട 'മുപ്പൊഴുതും ഉന്‍ കര്‍പാണി'യുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങും 'ഇന്ത്യന്‍ റുപ്പി'യുടെ ചിത്രീകരണവും ഒരുമിച്ചുവരുന്നതിനാല്‍ മലയാളത്തിന്റെ ഓഫര്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് അമല പറഞ്ഞു.
 
മലയാളത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തത്കാലം തമിഴിന് തന്നെയാണ് മുന്‍ഗണന നല്‍കുന്നതെന്നും താരം വ്യക്തമാക്കി. സൂപ്പര്‍ ഹിറ്റായ 'പയ്യ'ക്ക് ശേഷം ലിംഗുസ്വാമി ഒരുക്കുന്ന 'വേട്ട'യില്‍ അഭിനയിച്ചുവരുകയാണ് അമല. വിക്രമിനൊപ്പമുള്ള 'ദൈവതിരുമകള'ാണ് റിലീസിന് ഒരുങ്ങുന്ന അമലയുടെ ചിത്രം. തൃശൂര്‍ സ്വദേശിയായ അമല 'നീലത്താമര', 'ഇത് നമ്മുടെ കഥ' എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ഒരു മുഴുനീള വേഷത്തില്‍ മലയാളത്തില്‍ ഇതുവരെ അഭനിയിച്ചിട്ടില്ല.
thanks mathrbhumi com
regards..maanu

No comments:

Post a Comment