സെല്‍ ഫോണ്‍ ഉപയോഗിക്കുവര്‍ക്ക് ബ്ലാക്ക്‌ബെറി നെക്ക്
ന്യുയോര്‍ക്ക്: സെല്‍ഫോണ്‍ കൂടുതല്‍ നേരം ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ രോഗം. എസ്.എം.എസ് അയക്കുവാന്‍ ഏറെ നേരം തലകുനിച്ചിരിക്കുന്നവര്‍ക്കാണ് ബ്ലാക്ക് ബെറി നെക്ക് എന്ന പുതിയ, കഴുത്തിലെ ചര്‍മത്തെ ബാധിക്കുന്ന രോഗം ഭീഷണിയാവുന്നത്. കൂടുതല്‍ സമയം തലകുനിച്ച് മൊബൈലില്‍ ടെക്‌സ്റ്റ് മെസേജ് അയക്കുന്നവരുടെ കഴുത്തിലുണ്ടാവുന്ന ചുളിവുകള്‍ ഗുരുതരമായ സൗന്ദര്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രോഗത്തിനുള്ള ചികിത്സാ രീതി കണ്ടുപിടിച്ച ബ്യൂട്ടിഷ്യന്‍ ജൊആന ചെക്ക് തന്നയൊണ് ഈ രോഗത്തിന് പേരുമിട്ടത്. ഇതിനുള്ള പ്രതിവിധിയും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക്‌ബെറി ഫേഷ്യല്‍ എന്നാണ് ബ്ലാക്ക്‌ബെറി നെക്കിനെ അകറ്റാനുള്ള സൗന്ദര്യ വര്‍ധക ചികിത്സയുടെ പേര്. സഫയര്‍ കല്ലുകളും, ഹൈഡ്രേറ്റിങ് സിറവുമുപയോഗിച്ചുള്ള ഫേഷ്യലിന് ശേഷം ചെറിയ തോതില്‍ വൈദ്യുതി കടത്തി വിട്ടുകൊണ്ടുള്ള ചികിത്സാ രീതിയാണിത്. ഇതിന് ഏകദേശം 45മിനിട്ടെടുക്കും. ടെന്നീസ് എല്‍ബോ, കാര്‍പല്‍ ടണ്‍, ഐഫോണ്‍ നക്കിള്‍ എന്നീ രോഗങ്ങളുടെ ഗണത്തിലേക്കെത്തിയ പുതിയ രോഗമാണ് ബ്ലാക്ക്‌ബെറി നെക്ക്.
thanks mathrbhumi com
regards..maanu
thanks mathrbhumi com
regards..maanu
No comments:
Post a Comment