Sunday, 26 June 2011

Re: [www.keralites.net] വീണ്ടും വീണ്ടും ഇരുട്ടടി ......

 

ohoí ©hKkJ¨qi¤« Yqt·¤¼ FXå l¢k ltÚci®´¤©mnl¤« ¨d¡Y¤©hKki¢¨k c¡k® FXå´Øc¢Jw H¼jkÈ« ©J¡T¢ j¥di¤¨T cn®T·¢k¡l¤« h¤©¼¡¶¤ ©d¡l¤J¨i¼® ¨d©±T¡q¢i« h±É¢ dsi¤¼¤. Bt·¢h¥· fJ¨c©¸¡¨k Qc¹q¤¨T ©O¡j F±Y Dª×¢´¤T¢µ¡k¤« FXå´Øc¢Jq¤¨T a¡p« h¡s¡u ©d¡J¤¼¢¨¿¼¡X® CY¢ctY®Z«. Cª cn®T´X´® iZ¡tY®Z·¢v DÙ¡J¤¼Y¿, o¦n®T¢´¨¸T¤¼Y¡¨X¼Y¢c® FXå´Øc¢Jq¤¨T Jr¢º o¡Ø·¢Jltn¨· H¡V¢×® ¨Oií JX´¤Jw Y¨¼ ¨Yq¢l¡X®. ¨d©±T¡q¤« V£ok¤« L¬¡o¤« h¨XåXåi¤¨h¡¨´ l¢k J¤sµ¤ l¢k®©´Ù¢lj¤¼Y¤h¥k« a¢c«±dY¢ ©J¡T¢´X´¢c® j¥di¤¨T cn®T« ©cj¢T¤¼¤¨Ù¼® JØc¢Jw dsi¤©Ø¡r¤« h¤u ltn¨· f¡kuo® n£×¢v cn®T·¢c¤ dJj« lu k¡gh¡X® ©jK¨¸T¤·¢´¡X¤¼Y®. k¡g·¢v ©cj¢i CT¢l® l¼¢¶¤¨Ù¼¿¡¨Y c¡k® FXå´Øc¢Jq¢v H¼¤©d¡k¤« cn®T·¢k¿. CY® hcoæ¢k¡´¡u Ali¤¨T H¡pj¢l¢k ±mÚ¢µ¡v h¡±Y« hY¢. Jr¢ºltn« ¨F. H.o¢i¤¨T A×k¡g« 4755 ©J¡T¢ j¥di¡X®. p¢z¤o®Z¡u ¨d©±T¡q¢i« 1549 ©J¡T¢ j¥d k¡gh¤Ù¡´¢i©¸¡w g¡jY® ¨d©±T¡q¢i·¢¨Ê ©c¶« 1546 ©J¡T¢ j¥di¡X®. FXå DY®d¡ac·¢v o§¡±miY§« ©cT¡u ©lÙ¢ DÙ¡´¢i, cljY®c JØc¢Jq¢¨k¡¼¡i¢ dj¢ko¢´¤¼ H.Fu.Q¢.o¢i¤¨T k¡g« Jr¢ºltn« 18924 ©J¡T¢ j¥di©±Y. Cª JX´¤Jw JØc¢Jw Y¨¼ d±Y¸jo¬¹w lr¢ ¨d¡Y¤Qc¨· As¢i¢µ¢¶¤¾Y¡X®. ¨d©±T¡q¤« h¨XåXåi¤« V£ok¤« d¡OJl¡YJl¤« l¢×¡v cn®T« l¼¤J¤h¢i¤¨h¼¤ dsi¤¼Y¢¨k oY¬¡lo®Z ©J±z« Qc¹¨q ©f¡Ú¬¨¸T¤©·ÙY¡i¢¶¡X¢j¢´¤¼Y®.



Source:Kerala Kaumudi Online
http://news.keralakaumudi.com/news.php?nid=b52d91eb17c01b94ec054b85fe003f4f






2011/6/25 Abhiyya <abhiyya@yahoo.com>
 

പാചക വാതകത്തിന് 50 രൂപ കൂട്ടി; ഡീസലിന് മൂന്നും

എ.എസ്. സുരേഷ്‌കുമാര്‍


 Fun & Info @ Keralites.net

ന്യൂദല്‍ഹി: വിലക്കയറ്റത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന ജനത്തിന് വീണ്ടും ഇരുട്ടടി. ഡീസലിന് മൂന്നു രൂപയും പാചകവാതകത്തിന് സിലിണ്ടറിന്മേല്‍ 50 രൂപയും മണെ്ണണ്ണക്ക് രണ്ടു രൂപയും കൂട്ടി. ഒരു മാസം മാത്രം മുമ്പ് പെട്രോള്‍ വില ഒറ്റയടിക്ക് അഞ്ചു രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. പുതിയ നിരക്കുകള്‍ അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.

ഡീസല്‍ വിലവര്‍ധന ചരക്കുനീക്കത്തിന്റെ ചെലവ് വര്‍ധിപ്പിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാവും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയും ചെയ്യും.  അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നതിന്റെ പേരിലാണ് ഡീസലിന്റെയും പാചകവാതകത്തിന്റെയും മണെ്ണണ്ണയുടെയും വില കൂട്ടിയത്. പാവപ്പെട്ടവന്റെ ഇന്ധനമെന്ന നിലയില്‍ മാറ്റിനിര്‍ത്താറുള്ള മണെ്ണണ്ണയേയും ഇക്കുറി ഒഴിവാക്കിയില്ല. എണ്ണക്കമ്പനികളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞവര്‍ഷം ജൂണില്‍ ഡീസലിന് രണ്ടു രൂപയും പാചകവാതകത്തിന് 25 രൂപയും കൂട്ടിയിരുന്നു. ഫലത്തില്‍ അതിന്റെ ഇരട്ടി പ്രത്യാഘാതമാണ് ഇപ്പോഴത്തെ വര്‍ധനക്കുള്ളത്. എണ്ണക്കമ്പനികള്‍ക്ക് ഇതുവഴി പ്രതിവര്‍ഷം 21,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.

 വിലവര്‍ധനയുടെ ഭാരം കുറക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ അഞ്ചു ശതമാനം കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞു. എല്ലാ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. എക്‌സൈസ് ഡ്യൂട്ടി 4.60 രൂപയില്‍നിന്ന് രണ്ടു രൂപയായും കുറച്ചിട്ടുണ്ട്. ഇതുവഴി പ്രതിവര്‍ഷം സര്‍ക്കാറിന് 49,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഢി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവഴി ഡീസലിനും മറ്റും കേന്ദ്ര റോഡ് ഫണ്ട്, വിദ്യാഭ്യാസ സെസ് എന്നിവ ഒഴികെ തീരുവ ഉണ്ടാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.  പുതിയ വര്‍ധനയോടെ ദല്‍ഹിയില്‍ ഡീസല്‍ വില 44.25 രൂപയില്‍നിന്ന് 47.25 രൂപയായി. ചെന്നൈയില്‍ 42.30ല്‍നിന്ന് 45.30 രൂപയായി വര്‍ധിച്ചു. വിലവര്‍ധനയെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഢി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വിഷയം ചര്‍ച്ചചെയ്ത മന്ത്രിതല ഉന്നതാധികാര സമിതി യോഗമാണ് പുതിയ നിരക്കുകള്‍ തീരുമാനിച്ചത്. ഇന്ധനവില വര്‍ധനക്ക് പ്രധാന സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡി.എം.കെയും എതിരാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിലവര്‍ധന പാടില്ലെന്ന് വാദിച്ചു. മന്ത്രിതല ഉന്നതാധികാര സമിതിയില്‍ അംഗമായ ഡി.എം.കെ മന്ത്രി എം.കെ. അഴഗിരി വെള്ളിയാഴ്ചത്തെ യോഗത്തില്‍നിന്ന് വിട്ടുനിന്നു.  എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുമ്പോള്‍ അതുവഴി സര്‍ക്കാറിനുണ്ടാകുന്ന ഭാരത്തിന്റെ ഒരു പങ്ക് ഉപയോക്താക്കളും ഏറ്റെടുക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാറിന്റെ പക്ഷം. എണ്ണക്കമ്പനികള്‍ക്ക് നടപ്പുവര്‍ഷം ഉണ്ടാകുന്ന നഷ്ടം 1,71,140 കോടി രൂപയാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

 നാണയപ്പെരുപ്പ നിരക്ക് വീണ്ടുമുയര്‍ന്ന് 9.3 ശതമാനത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇപ്പോഴത്തെ വര്‍ധന നാണയപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ത്തും.

With Regards
Abi
Fun & Info @ Keralites.net

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle



--- On Sat, 6/26/10, Abhiyya <abhiyya@yahoo.com> wrote:

From: Abhiyya <abhiyya@yahoo.com>
Subject: വീണ്ടും പകല്‍ക്കൊള്ള
To:
Date: Saturday, June 26, 2010, 1:07 AM

വീണ്ടും കേന്ദ്ര സര്‍ക്കാരിന്‍റെ പകല്‍ക്കൊള്ള!

പി.ബസന്ത്‌

http://www.mathrubhumi.com/online/malayalam/news/story/380108/2010-06-26/india

Fun & Info @ Keralites.net
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും പുറമെ, പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ശനിയാഴ്ച മുതല്‍ വില കൂടും. ധനമന്ത്രി പ്രണബ് മൂഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി പെട്രോള്‍ വില മൂന്നരരൂപയും ഡീസല്‍ വില രണ്ടു രൂപയും കൂട്ടാന്‍ വെള്ളിയാഴ്ച തീരുമാനിച്ചു. ഇതിനു പുറമെ, പാചകവാതകത്തിന് 35 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് മൂന്നു രൂപയും കൂടുമെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌ര അറിയിച്ചു. റെയില്‍ മന്ത്രി മമതാ ബാനര്‍ജി ഉപസമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, മമതയുമായി ധനമന്ത്രി കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. 

Fun & Info @ Keralites.netകിരീത് പരീഖ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കാനും മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിലയ്ക്ക് തുല്യമാക്കുന്നതിന്റെ ഭാഗമായാണിത്. ഡീസലിന്റെ വില നിയന്ത്രണവും എടുത്തുകളയുമെന്ന് പെട്രോളിയം സെക്രട്ടറി എസ്. സുന്ദരേശന്‍ വ്യക്തമാക്കി. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി നിലനിര്‍ത്തിക്കൊണ്ടാണ് വിലയില്‍ വര്‍ധന വരുത്തിയത്. അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര കമ്പോളത്തില്‍ നിശ്ചിത തലത്തിന് മുകളിലേക്കു പോയാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് പറഞ്ഞ അദ്ദേഹം ഏതു ഘട്ടത്തിലാണ് അതെന്ന് വ്യക്തമാക്കിയില്ല. വീപ്പയുടെ വില 90 ഡോളറിന് മുകളിലായാല്‍ ഇടപെടുമെന്നാണ് നേരത്തേ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നിലവില്‍ 77 ഡോളറാണ് ഒരു ബാരലിന് വില. 

വിലക്കയറ്റത്തിനിടയില്‍ വീണ്ടും ഇരുട്ടടി

ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വന്‍വര്‍ധന, വിലക്കയറ്റത്തിന്റെ ഭാരംപേറിത്തളര്‍ന്ന ജനങ്ങള്‍ക്ക് താങ്ങാനാവാത്ത അടിയായി. പെട്രോളിന് ഒറ്റയടിക്ക് ലിറ്ററിന് 3.5 രൂപയും ഡീസലിന് തത്കാലം രണ്ട് രൂപയും കൂട്ടിയ സര്‍ക്കാര്‍ മണ്ണെണ്ണ, പാചകവാതക ഉപഭോക്താക്കളെയും വെറുതെ വിട്ടിട്ടില്ല. മണ്ണെണ്ണ ലിറ്ററിന് മൂന്ന് രൂപയും പാചകവാതകം സിലിണ്ടറിന് 35 രൂപയും കൂടും. ഇന്ധന വിലനിര്‍ണയത്തില്‍ സര്‍ക്കാരിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന കിരീത് പരീഖ് സമിതിയുടെ ശുപാര്‍ശയും മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചിരിക്കുകയാണ്. ഡീസലിന്റെ കാര്യത്തില്‍ അടുത്തഘട്ടത്തിലേ അത് പൂര്‍ണമായി നടപ്പാക്കൂ. നിയന്ത്രണനീക്കത്തോടെ എണ്ണക്കമ്പനികള്‍ക്ക് അന്താരാഷ്ട്രവിപണിയിലേതിനനുസരിച്ച് സ്വയം വില നിശ്ചയിക്കാനാവും.ജനങ്ങളില്‍ വലിയൊരു വിഭാഗം ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത്, എണ്ണവില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം അതിന്റെ അന്താരാഷ്ട്രവില ആയിരിക്കണമെന്ന് ഭരണാധികാരികള്‍ ശഠിക്കുന്നത് അപലപനീയമാണ്. 

അന്താരാഷ്ട്രവിപണിയില്‍ എണ്ണവില എത്ര ഉയര്‍ന്നാലും രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വില സര്‍ക്കാര്‍തന്നെ നിശ്ചയിച്ചിരുന്നത്. ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന മേഖലകളില്‍ വിലനിയന്ത്രണം ഉറപ്പാക്കി അവരുടെ താത്പര്യം സംരക്ഷിക്കല്‍ ജനാധിപത്യഭരണകൂടത്തിന്റെ ബാധ്യതയാണെന്ന തിരിച്ചറിവായിരുന്നു ആ സംവിധാനത്തിനുപിന്നില്‍. സര്‍ക്കാര്‍ ആ ബാധ്യത വിസ്മരിച്ച് എണ്ണവിലയുടെ കാര്യത്തില്‍ ജനങ്ങളെ കൈയൊഴിയുകയാണ്‌ചെയ്തിരിക്കുന്നത്. ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ക്കിടയാക്കുന്നതാണ് ഈ നടപടി.വില നിശ്ചയിക്കാനുള്ള അവകാശം വിപണിശക്തികള്‍ക്ക് ലഭിക്കുമ്പോള്‍, രാജ്യത്തെ സാഹചര്യവും ജനങ്ങളുടെ താത്പര്യവും അവഗണിക്കപ്പെടും. സ്വകാര്യഎണ്ണക്കമ്പനികളും രംഗത്തെത്തിയിട്ടുള്ള സാഹചര്യത്തില്‍ ഈരംഗത്ത് കച്ചവടതാത്പര്യംമാത്രം ശക്തമാകാനുള്ള സാധ്യതയേറെയാണ്.പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന ജീവിതത്തിന്റെ എല്ലാമേഖലകളിലുള്ളവരെയും ഏതെങ്കിലും തരത്തില്‍ ബാധിക്കും. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാവും ഇത് ഏറെ വലയ്ക്കുക. യാത്രക്കൂലി കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. മണ്ണെണ്ണവിലയില്‍ വരുത്തിയ വര്‍ധന വലിയൊരുവിഭാഗം ജനങ്ങള്‍ക്കും കാര്‍ഷിക, മീന്‍പിടിത്തമേഖലകള്‍ക്കും കടുത്ത വിഷമമുണ്ടാക്കും. 

http://www.mathrubhumi.com/online/malayalam/news/story/380336/2010-06-26/kerala

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment