സുഹൃത്തേ നിങ്ങളുടെ ഈ വിമര്‍ശനങ്ങള്‍ ഒരിക്കലും ശരിയല്ല എന്ന് മാത്രമല്ല വളരെ തെറ്റുമാണ്.
സിനിമയിലും സാഹിത്യത്തിലും നിങ്ങള്‍ ഇത്ര ദുര്‍ബലമായ ഉദാഹരണങ്ങള്‍ നിരത്തി മുസ്ലിം സമുദായ ഹത്യ മനപൂര്‍വം നടത്തുന്നു എന്ന് പറയുന്ന നിങ്ങളുടെപ്രവര്‍ത്തന മേഖലയോ വിശ്വാസ തീവ്രതയോ അറിയില്ല. നിങ്ങള്ക്ക് പറയാന്‍ പറ്റുമോ ഒരു ഹിന്ദു കഥാപാത്രങ്ങളും ക്രിസ്ത്യന്‍ കഥാപാത്രങ്ങളും പലിശക്കാരും കൂട്ടിക്കൊടുപ്പുകാരും , പെണ്ണ് പിടിയന്മാരും ഒന്ന് മായി അഭിനയിച്ചിട്ടില്ല ന്ന്. അങ്ങനെ നോക്കുമ്പോള്‍ ഒരു കഥാപാത്രങ്ങളെയും ശ്രുഷ്ടിക്കാന്‍ കഴിയില്ലല്ലോ - എല്ലാത്തിലും വര്‍ഗീയത കണ്ടാല്‍ എന്ത് ചെയ്യും .മാറ്റേണ്ടത് താങ്കളുടെ മനസ്സാണ്
the below for the reply of someones gadhaama Review
ഗദ്ദാമ ഒരു സംസ്കാരത്തെയും കടന്നാക്രമിക്കുന്നില്ല ...കമിലിനെ തെറ്റിധരിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു .പ്രവാസം എന്ന സാം സ്കാരികമായ ഈ അടിമത്തം പരമ്പരാഗത മായി അനുഭവിക്കുന്ന ,നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്ന ഒരു ചെറു കൂട്ടം ഗള്‍ഫു കാരുടെ വിമര്‍ശനങ്ങള്‍ ചിത്രം കാണുന്നതിനു മുന്‍പ് വിശ്വസിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു .
പൊളിച്ചെഴുത പ്പെടേണ്ട അതി പ്രാകൃതമായ നിയമങ്ങള്‍ ശിക്ഷിക്കാന്‍ വേണ്ടി മാത്ര മായി പുറത്തെടുക്കപ്പെടുന്നതിന്റെ ഭീകരത തുറന്നു കാട്ടാന്‍ ധൈര്യം കാണിച്ച കമല്‍ വളരെ വലിയ ഒരു സാമൂഹ്യ ഇടപെടലാണ് നടത്തിയത് .തികച്ചും ചിത്രത്തിന് [ സത്യങ്ങള്‍ക്ക് ] വളരെ ആവശ്യമായ രംഗങ്ങള്‍ മാത്രമേ ചിത്രീകരിക്കപ്പെട്ടിള്ളൂ .ഒരായിരം കുടുംബങ്ങ ള്‍ക്ക് അന്നം നല്‍കുന്ന അറബ് സംസ്കാരത്തെയും ജനതയെയും ഒരു തരത്തിലും കടന്നാക്രമിക്കാതെ ,അതോടൊപ്പം തന്നെ ഇന്ത്യ എന്ന മഹാ രാജ്യം എന്തെന്നറിയാതെ തന്‍റെ വീട്ടിലെ വേലക്കാരിയിലൂടെയും ഡ്രൈവറിലൂടെയും മാത്രം ഇന്ത്യ യെ അറിയുകയും ഇതുപോള്ളവര്‍ മാത്രമാണ് ഇന്ത്യക്കാര്‍ എന്ന് തെറ്റി ധരിക്കുകയും ചെയ്യുന്ന വരുടെ ചെയ്തികള്‍ കണ്ടില്ലെന്നു നടിക്കാന്‍ മേല്‍ പറഞ്ഞ ഗള്‍ഫുകാരെ പ്പോലെ കമലിന് കഴിയാതിരുന്നത് ,കമല്‍ സാംസ്കാരിക സ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്നത് കൊണ്ടാണ് .സ്വപ്നങ്ങളുടെ ഈ ശവപ്പറമ്പി ലേക്ക് എടുത്തെറിയപ്പെടെണ്ടി വന്നവരെങ്കിലും അടുത്ത തലമുറക്ക് ഇതിലെ തന്നെ വഴി വെട്ടാതിരിക്കട്ടെ - നമ്മുടെ മക്കള്‍ ജീവിതം എന്തെന്നറിയട്ടെ.
--- On Sun, 26/6/11, mk Trithala <mktrithala@yahoo.com> wrote:
From: mk Trithala <mktrithala@yahoo.com>
Subject: [www.keralites.net] 'മാണിക്യകല്ലി'ലെ കല്ലുകടികള്‍
To: "Keralites" <Keralites@yahoogroups.com>
Received: Sunday, 26 June, 2011, 7:35 PM
www.keralites.net ![]()
![]()
![]()
![]()
![]()
![]()
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment