Tuesday, 21 June 2011

[www.keralites.net] തിയേറ്ററുകളെ ഇളക്കി രതിച്ചേച്ചിയും പപ്പുവും

തിയേറ്ററുകളെ ഇളക്കി രതിച്ചേച്ചിയും പപ്പുവും
 

രതിച്ചേച്ചീ.....എന്നൊരു വികാരനിര്‍ഭരമായ വിളി മാത്രമാണ് ഷേണായീസിന്റെ ഉള്ളില്‍നിന്ന് കേട്ടത്. മൊബൈല്‍ ക്യാമറകളുമായി തേനീച്ചകളെപ്പോലെ ഇരമ്പിവന്ന ചെറുപ്പക്കാര്‍ക്കുമുന്നില്‍ മധുരമുള്ള ചിരിയുമായി ശ്വേതാ മേനോന്‍ നിന്നു. അല്‍പ്പസമയം കഴിഞ്ഞാല്‍ അനുഭൂതിയുടെ ആള്‍രൂപമായി മുന്നില്‍ തെളിയാന്‍ പോകുന്ന നായിക അപ്രതീക്ഷിതമായി വെള്ളിത്തിരയ്ക്ക് മുന്നില്‍ പൊട്ടിവീണതിന്റെ അമ്പരപ്പില്‍ നിന്നുണര്‍ന്ന് ആള്‍ക്കൂട്ടം ആര്‍ത്തിരമ്പി. അരികെ ശ്രീജിത്ത് വിജയ് എന്ന പപ്പുവിനെക്കൂടി കണ്ടപ്പോള്‍ നഷ്ടബോധത്തിന്റേയും അസൂയയുടേയും സ്വരത്തില്‍ അളിയാ..എന്നൊരു ആത്മവിലാപം കൂടി...
 
കേരളത്തിലെ തീയറ്ററുകളെ തീപിടിപ്പിച്ചുകൊണ്ട് 'രതിനിര്‍വേദം' രണ്ടാംവരവ് ആഘോഷമാക്കുന്നതിനിടെയാണ് പ്രേക്ഷകരെ നേരില്‍കാണാന്‍ രതിച്ചേച്ചിയും പപ്പുവും എത്തിയത്. എറണാകുളത്തെ ഷേണായീസ് തീയറ്ററിലും ഒബ്‌റോണ്‍ മാളിലുമായിരുന്നു സന്ദര്‍ശനം. ആറുമണിയുടെ ഷോയ്ക്ക് തൊട്ടുമുമ്പാണ് ശ്വേതയും ശ്രീജിത്തും ഷേണായീസിലെത്തിയത്. ഒപ്പം ബാലതാരങ്ങളായ അനന്തപത്മനാഭനും അമ്മുവുമുണ്ടായിരുന്നു.
 
പ്രേക്ഷകര്‍ നിയന്ത്രണം വിടാതിരിക്കാന്‍ പോലീസ് അകമ്പടിയോടെയാണ് താരങ്ങളെത്തിയത്. കല്യാണപ്പിറ്റേന്നായിട്ടുകൂടി കരിയറിലെ ഏറ്റവും ശ്രദ്ധേയകഥാപാത്രത്തിന്റെ വിജയത്തിനായി തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലെത്തുകയായിരുന്നു ശ്വേത. ആറുമണിയാകുന്നതും കാത്ത് അക്ഷമരായിരുന്നവര്‍ക്കു മുന്നിലേക്ക് അത്ഭുതംപോലെയാണ് ശ്വേതയും ശ്രീജിത്തും കടന്നുവന്നത്. ഹൗസ്ഫുള്ളായിരുന്നു തീയറ്റര്‍. സിനിമ തുടങ്ങുന്നതിനുമുമ്പുതന്നെ നായിക നേരിട്ട് പ്രത്യക്ഷപ്പെട്ടതിന്റെ ആവേശത്തില്‍ മുന്‍നിരയിലിരുന്നവര്‍ മുന്നോട്ടുകുതിച്ചു.
 
സ്‌ക്രീനിന് മുന്നിലെ പ്ലാറ്റ്‌ഫോമില്‍ കയറിനിന്ന താരങ്ങളെ തൊടാനായി മത്സരിക്കുകയായിരുന്നു തിങ്ങിക്കൂടിയവര്‍. രതിച്ചേച്ചിയെ ഒപ്പാന്‍ ഇരുട്ടില്‍ മിന്നാമിനുങ്ങുകളെപ്പോലെ മൊബൈലുകള്‍ തെളിഞ്ഞു. അടുത്തു കാണാന്‍ പറ്റാത്ത നിരാശയില്‍ ബാല്‍ക്കണിയിലുള്ളവര്‍ മുഴുവന്‍ എഴുന്നേറ്റുനിന്നു. 'നിങ്ങളുടെ ഈ സ്‌നേഹം എന്നെ അത്ഭുതപ്പെടുത്തുന്നു. ഐ ആം റിയലി ഷോക്ക്ഡ്'-ശ്വേത ആവേശഭരിതയായി. ഈ സിനിമ എല്ലാ രതിച്ചേച്ചിമാര്‍ക്കും പപ്പുമാര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു ശ്രീജിത്തിന്റെ വാക്കുകള്‍.
 
ഈ സിനിമയോടുള്ള കമ്മിറ്റ്‌മെന്റുകൊണ്ടാണ് കല്യാണത്തിരക്കുകള്‍ക്കിടയിലും പ്രേക്ഷകരെ കാണാനെത്തിയതെന്ന് ശ്വേത പറഞ്ഞു. രതിനിര്‍വേദത്തില്‍ അഭിനയിക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനാണ്. ഇനിയും ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തയ്യാറാണ്. വേണമെങ്കില്‍ രതിനിര്‍വേദത്തിന്റെ മൂന്നാംഭാഗത്തിനും റെഡി- ശ്വേത പറഞ്ഞു.
ഒബ്‌റോണ്‍ മാളിലും താരങ്ങള്‍ക്ക് ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ 'രതിനിര്‍വേദ'ത്തിന്റെ പുതിയ പതിപ്പ് ചെറുപ്പക്കാരെ ഇളക്കിമറിക്കുകയാണ്.
thanks mathrbhumi com
regards..maanu

No comments:

Post a Comment