സൗദിയില്‍ നിത്വാഖാത് സപ്തംബര്‍ പത്ത് മുതല്‍
അക്ബര്‍ പൊന്നാനി
ജിദ്ദ: സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് അര്‍ഹമായ തൊഴിലവസരം ഉറപ്പാക്കുന്നതിന് സൗദി സര്‍ക്കാര്‍ പുതുതായി ആവിഷ്കരിച്ച 'നിത്വാഖാത്' പദ്ധതി ചെറിയ പെരുന്നാള്‍ കഴിയുന്നതോടെ സപ്തംബര്‍ പത്തു മുതല്‍ നടപ്പാവുമെന്നു തൊഴില്‍ മന്ത്രാലയം വക്താവ് ഹത്താബ് അല്‍ ഇന്‍സി വെളിപ്പെടുത്തി. സ്വകാര്യ കമ്പനികള്‍ക്ക് പ്രസ്തുത കാലയളവിനുള്ളില്‍ വേണ്ടത് ചെയ്യാനുള്ള സമയമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.തൊഴില്‍ മന്ത്രാലയം അടിസ്ഥാനമാക്കുക ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലും ആഭ്യന്തര വകുപ്പിലും ഉള്ള വിവരങ്ങളായിരിക്കും. അതിനാല്‍ 'നിത്വാഖാത്' നടപ്പിലാവുന്നതിനു മുമ്പായി ജനറല്‍ ഇന്‍ഷുറന്‍സില്‍ ഉള്ള സ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുതുക്കണമെന്നു ഇന്‍സി സ്വകാര്യ സ്ഥാപങ്ങളോട് ആവശ്യപ്പെട്ടു. സാമൂഹ്യ ഇന്‍ഷുറന്‍സ് രേഖയില്‍ നിന്നാണ് ഒരു സ്ഥാപനത്തിലെ സ്വദേശികളുടെ എണ്ണം മനസ്സിലാക്കു. അത് പോലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിദേശി ജീവനക്കാരുടെ എണ്ണവും.
തൊഴില്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജനറല്‍ ഇന്‍ഷുറന്‍സ് അതോറിറ്റി എന്നിവയില്‍ രേഖപ്പെടുത്തിയ സ്ഥാപനത്തിന്റെ നമ്പര്‍ ഒന്ന് തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍സി ആവശ്യപ്പെട്ടു.
സ്വകാര്യ സ്ഥാപനങ്ങളെ സ്വദേശികളുടെ നിയമനം അനുസരിച്ച് എക്സലന്റ്റ്, പച്ച, മഞ്ഞ, ചുവപ്പ് ുഎന്നീ നിറങ്ങളും ഗ്രേഡുകളും ആക്കി തിരിച്ചു ആദ്യ രണ്ട് ഗ്രേഡുകാര്‍ക്ക് മാത്രം പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും നല്കി സ്വദേശി നിയമനം വര്‍ദ്ധിപ്പിക്കയാണ് 'നിത്വാഖാത്' പദ്ധതിയുടെ കാതല്‍.
അതേസമയം, ഒമ്പത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപങ്ങളെ 'നിത്വാഖാത്' പരിധിയില്‍ ഉള്പ്പെടുത്തുകയാണങ്കില് അവര്‍ക്ക് വീട്ടു ജോലിക്കാര്‍ക്കായി ആവിഷ്കരിക്കുന്ന വ്യവസ്ഥകളാണ് ബാധകം എന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.
കടപ്പാട്
mathrubhumi
Noushad.TC
jeddah.....
0533464377
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___




No comments:
Post a Comment