ഇരുമ്പ് സ്ത്രീ
നീ ജനിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ - നിനക്കു വേണ്ടി, നിന്നെ ജീവിപ്പിക്കാന്‍ വേണ്ടി, നീ അനാഥനാവാതിരിക്കാന് വേണ്ടി, നിന്റെ മാതാവ് വിധവയാകാതിരിയ്ക്കാന് വേണ്ടി, നിന്റെ വംശം വേരറ്റു പോവാതിരിക്കാന്‍ വേണ്ടി, പട്ടിണി കിടക്കാന്‍ തുടങ്ങിയതാണ് - അവര്‍ പട്ടിണിയിലൂടെ ഒരു മഹാരാജ്യത്തിന്മേലുള്ള - പാരതന്ത്ര്യത്തിന്റെ,ഭരണകൂട ഭീകരതയുടെ - നീരാളിക്കൈകള്‍ അറുത്തു മാറ്റിയ ഒരു മഹാത്മാവിന്റെ അതേ പാതയില്‍ അതേ ഭൂമിയിലല്ലേ അവരും നിരാഹരിക്കുന്നത്- നിനക്കു വേണ്ടി!! 'ഗാന്ധിയര്‍ 'എന്നു പേരുള്ളവരും, ആ പേര് സ്വയം നേടിയെടുത്തവരും രാഷ്ട്ര മേലാളന്മാരായിട്ടും നിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പട്ടിണി കിടക്കുകയാണ് അവര്‍ . ഒരു പതിട്ടാണ്ടോളം നിനക്ക് വേണ്ടി പട്ടിണി കിടന്നു പോരാടിയിട്ടും പതിനൊന്നു വയസ്സുള്ള നിന്റെ പിഞ്ചിളം തലയോട്ടിയില്‍ ഭരണ- കൂട ഭീകരതയുടെ വെടിയുണ്ട തുളഞ്ഞു- കയറി കൊടും ക്രൂരത-അവരേയും നിന്റെ സമുദായത്തെയും നോക്കി- പല്ലിളിക്കുകയാണ്..!! മഹാഗുരു പഠിപ്പിച്ച സഹനത്തിന്റെ പാതയില്‍ ഇനിയും എത്ര ദൂരം ദണ്ടി യാത്ര നടത്തിയാലാണ് , ഏത് സമുദ്രത്തിലെ വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കിയാലാണ്, നിനക്കു ശേഷമുള്ളവര്ക്കെങ്കിലും സ്വന്തം തലയോട്ടി കാക്കാനവുക ? നിനക്കു വേണ്ടി വേദനിക്കുന്ന കോടി ഹൃദയങ്ങളുടെ പ്രതീകമാണ് അവര്‍ -ഇറോം ശര്‍മിള. ആശുപത്രിയും തടവറയും സബര്‍മതിയാണ് അവര്‍ക്ക്. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___





No comments:
Post a Comment