Monday, 20 June 2011

[www.keralites.net] Re: ജസ്റ്റ് വെയിറ്റ്, മരിച്ചു കഴിഞ്ഞിട്ട് ആഘോഷിക്കാം...

 

ഇരുമ്പ് സ്ത്രീ


Fun & Info @ Keralites.net

Illastration:Abhilash N



നീ ജനിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ - 
നിനക്കു വേണ്ടി, നിന്നെ ജീവിപ്പിക്കാന്‍ വേണ്ടി, 
നീ അനാഥനാവാതിരിക്കാന്‍ വേണ്ടി, 
നിന്റെ മാതാവ് വിധവയാകാതിരിയ്ക്കാന്‍ വേണ്ടി, 
നിന്റെ വംശം വേരറ്റു പോവാതിരിക്കാന്‍ വേണ്ടി, 
പട്ടിണി കിടക്കാന്‍ തുടങ്ങിയതാണ്‌ - അവര്‍ 


പട്ടിണിയിലൂടെ
ഒരു മഹാരാജ്യത്തിന്മേലുള്ള - 
പാരതന്ത്ര്യത്തിന്റെ,ഭരണകൂട ഭീകരതയുടെ - 
നീരാളിക്കൈകള്‍ അറുത്തു മാറ്റിയ  
ഒരു മഹാത്മാവിന്റെ അതേ പാതയില്‍ 
അതേ ഭൂമിയിലല്ലേ അവരും നിരാഹരിക്കുന്നത്-  

നിനക്കു വേണ്ടി
!!


'ഗാന്ധിയര്‍ 'എന്നു പേരുള്ളവരും,
 
പേര്‍ സ്വയം നേടിയെടുത്തവരും 
രാഷ്ട്ര മേലാളന്മാരായിട്ടും നിന്റെ  
സ്വാതന്ത്ര്യത്തിനു വേണ്ടി പട്ടിണി 
കിടക്കുകയാണ് അവര്‍ . 


ഒരു പതിട്ടാണ്ടോളം
നിനക്ക് വേണ്ടി  

പട്ടിണി കിടന്നു പോരാടിയിട്ടും
 
പതിനൊന്നു വയസ്സുള്ള നിന്റെ 
പിഞ്ചിളം തലയോട്ടിയില്‍ ഭരണ- 
കൂട ഭീകരതയുടെ വെടിയുണ്ട തുളഞ്ഞു- കയറി  

കൊടും ക്രൂരത-അവരേയും നിന്റെ സമുദായത്തെയും നോക്കി-  

പല്ലിളിക്കുകയാണ്..!!


മഹാഗുരു പഠിപ്പിച്ച സഹനത്തിന്റെ പാതയില്‍
 
ഇനിയും എത്ര ദൂരം ദണ്ടി യാത്ര നടത്തിയാലാണ് ,  

ഏത് സമുദ്രത്തിലെ വെള്ളം
വറ്റിച്ച് ഉപ്പുണ്ടാക്കിയാലാണ്,
നിനക്കു ശേഷമുള്ളവര്‍ക്കെങ്കിലും സ്വന്തം തലയോട്ടി  
കാക്കാനവുക ?

നിനക്കു വേണ്ടി വേദനിക്കുന്ന കോടി ഹൃദയങ്ങളുടെ
 
പ്രതീകമാണ് അവര്‍ -ഇറോം ശര്‍മിള.
ആശുപത്രിയും തടവറയും സബര്‍മതിയാണ് അവര്‍ക്ക്.



                                                      
അബ്ദുല്‍ ജലീല്‍ കെ


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment