"40കളിലെ മിഠായിതെരുവിനെ കുറിച്ച് പഴയ ആളുകളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ഫോട്ടോകളും സംഘടിപ്പിച്ചു. ചെന്നൈയില്‍ നിന്നുള്ള 20 വിദഗ്ധ തൊഴിലാളികള്‍ പത്ത് ദിവസം കൊണ്ടാണ് സെറ്റ് നിര്‍മിച്ചത്. ഈ ചിത്രത്തിനായി ബെല്ലാരി ജയിലിന്റെ മാതൃകയും ഒരുക്കുന്നുണ്ട്"
ബ്രിട്ടീഷ് കാലഘട്ടത്തിലെ 'മിഠായിതെരുവ്' പൊള്ളാച്ചിയില്‍ പുനഃസൃഷ്ടിച്ചു.
വി.എം. ഷണ്‍മുഖദാസ്
http://www.madhyamam.com/news/90524/110620
പാലക്കാട്: 1921 മുതല്‍ 45 വരെയുള്ള കാലഘട്ടത്തിലെ കോഴിക്കോട് മിഠായിതെരുവിന്റെ മാതൃകയില്‍ പൊള്ളാച്ചിയില്‍ സെറ്റൊരുക്കി കലാസംവിധായകന്‍ ബോബന്‍ ശ്രദ്ധേയനാവുന്നു. സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ആസ്‌പദമാക്കി പി.ടി. കുഞ്ഞുമുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വീരപുത്രന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൊള്ളാച്ചി - ആളിയാര്‍ റോഡിലുള്ള ചുങ്കത്തെ ഒരു പഴയ മില്ലില്‍ മിഠായിതെരുവ് നിര്‍മിച്ചത്. തിരക്കേറിയ മിഠായിതെരുവില്‍ സിനിമ ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് സെറ്റിട്ടതെന്ന് സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു. മാത്രമല്ല, നിലവിലുള്ള മിഠായിതെരുവിന്റെ മുഖച്ഛായ ആകെ മാറിയിട്ടുമുണ്ട്. രണ്ട് വര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ക്ക് ശേഷമാണ് സെറ്റൊരുക്കിയതെന്ന് കലാസംവിധായകന്‍ ബോബന്‍ പറഞ്ഞു. മിഠായിതെരുവില്‍ വെട്ടുകല്ല് കൊണ്ട് നിര്‍മിച്ച പത്തോളം കെട്ടിടങ്ങളിലായി മുപ്പതിലധികം കടകളാണുണ്ടായിരുന്നത്. എണ്ണക്കട, അരിക്കട, കയര്‍ക്കട, വെറ്റിലക്കട, ചായമക്കാനി, പച്ചക്കറിക്കട, തുണിക്കട, ഹല്‍വസ്റ്റാള്‍, തുന്നക്കട തുടങ്ങിയവയൊക്കെ 260 അടിയില്‍ സൃഷ്ടിച്ചിരിക്കുന്നു.
40കളിലെ മിഠായിതെരുവിനെ കുറിച്ച് പഴയ ആളുകളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ഫോട്ടോകളും സംഘടിപ്പിച്ചു. ചെന്നൈയില്‍ നിന്നുള്ള 20 വിദഗ്ധ തൊഴിലാളികള്‍ പത്ത് ദിവസം കൊണ്ടാണ് സെറ്റ് നിര്‍മിച്ചത്. ഈ ചിത്രത്തിനായി ബെല്ലാരി ജയിലിന്റെ മാതൃകയും ഒരുക്കുന്നുണ്ട്. പൊള്ളാച്ചിയിലെ അങ്കാളകുറിച്ചിയില്‍ ടാര്‍പോളിനുകളുപയോഗിച്ചാണ് ജയില്‍ നിര്‍മിക്കുന്നത്. ബ്രിട്ടീഷുകാര്‍, സ്വാതന്ത്ര്യസമര പോരാളികളായ മൊയ്തു മൗലവി, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, എം.പി. നാരായണ മേനോന്‍ തുടങ്ങിയവരെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരുന്നത് ബെല്ലാരി ജയിലിലാണ്. സെറ്റിലെത്തുന്ന വരെ ബോബന്റെ കരവിരുത് വിസ്മയിപ്പിക്കും. തമിഴ് വാര്‍ത്താ മാധ്യമങ്ങളും സെറ്റിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വീരപുത്രന്റെ ഷൂട്ടിങ് ജൂണ്‍ 30നാണ് അവസാനിക്കുന്നത്.
With Regards
Abi
Abi

"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___






No comments:
Post a Comment