Monday, 20 June 2011

[www.keralites.net] മണ്‍‌റോയുടെ മാദക വസ്ത്രത്തിന് 20 കോടി!

മണ്‍‌റോയുടെ മാദക വസ്ത്രത്തിന് 20 കോടി! 
 
 
 
മാസ്മര സൌന്ദര്യത്തിന്റെ പ്രതീകമായ ഹോളിവുഡ് അഭിനേത്രി മെര്‍ലിന്‍ മണ്‍റോ ഉപയോഗിച്ച വസ്ത്രം ഒരു ആരാധകന്‍ ലേലത്തിലെടുത്ത് 46 ലക്ഷം ഡോളറിന് (ഏകദേശം 20 കോടി രൂപ). 1955ല്‍ റിലീസായ ദി സെവന്‍ ഇയര്‍ ഇച്ച് എന്ന സിനിമയില്‍ മണ്‍‌റോ ധരിച്ച വസ്ത്രമാണ് ഈ തുകയ്ക്ക് ലേലത്തില്‍ പോയത്. ഈ സിനിമയില്‍ മണ്‍‌റോ ലാസ്യ നൃത്തമാടിയപ്പോള്‍ അണിഞ്ഞ വസ്ത്രത്തിനാണ് ആരാധകന്‍ ഇത്ര വില കണ്ടത്.
 
നടി ഡെബ്ബി റെയ്നോള്‍ഡ്സ് 40 വര്‍ഷക്കാലത്തിലേറെ പ്രയത്നം കൊണ്ട് ശേഖരിച്ച സിനിമാ മേഖലയില്‍ നിന്നുള്ള വസ്തുക്കളാണ് ലേലത്തില്‍ വെച്ചത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി ഫോണ്‍ വഴി മണ്‍‌റോയുടെ വസ്ത്രം ലേലത്തില്‍ പിടിക്കുകയായിരുന്നു.
 
എലിസബത്ത് ടെയ്‌ലര്‍ ക്ലിയോപാട്രയില്‍ അണിഞ്ഞ ശിരോവസ്ത്രവും ചാര്‍ലി ചാപ്ലിന്‍ ലിറ്റില്‍ ട്രാംപ് അടക്കം പല ചിത്രത്തിലും ഉപയോഗിച്ച പ്രസിദ്ധമായ ബോളര്‍ ഹാറ്റ് തുടങ്ങിയവയും ലേലത്തിനുണ്ടായി. ചാപ്ലിന്റെ തൊപ്പി 60 ലക്ഷം രൂപയിലധികം തുകയ്ക്കാണ് പോയത്. 20 ലക്ഷം രൂപ പ്രതീക്ഷിച്ചിരുന്നു മണ്‍‌റോയുടേ മാദക വേഷത്തിന് ഇത്ര അധികം തുക ലഭിച്ചതില്‍ അത്‌ഭുതം പൂണ്ടിരിക്കുകയാണ് ലേലം നടത്തിയ പ്രൊഫൈല്‍സ് ഇന്‍ ഹിസ്റ്ററി.
thanks webdunia com
regards..maanu

No comments:

Post a Comment