സ്കൂളില്‍ വെള്ളമടിച്ച് വിദ്യാര്‍ത്ഥിനികള്‍ വാളുവച്ചു!
മൂന്ന് ഹൈസ്കൂള്‍ വിദ്യര്‍ത്ഥിനികള്‍ വെള്ളമടിച്ച് ക്ലാസ് റൂമില്‍ വാളുവച്ചു! ഇന്‍ഡോറിലെ കെ ബി പട്ടേല്‍ ഗുജറാത്തി കന്യ ഉച്ചാതര്‍ മധ്യാമിക് വിദ്യാലയത്തിലാണ് സംഭവം. വോഡ്ക കഴിച്ചാണ് വിദ്യാത്ഥിനികള്‍ ഛര്‍ദ്ദിച്ചത്.
വാട്ടര്‍ ബോട്ടിലില്‍ വോഡ്ക നിറച്ചുകൊണ്ടു വന്ന് 17കാരികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് റൂമിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി ഛര്‍ദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തപ്പോഴാണ് അധ്യാപകരും സ്കൂള്‍ അധികൃതരും സംഭവം അറിഞ്ഞത്.
മുത്തച്ഛന്റെ ബാറില്‍ നിന്ന് അടിച്ചുമാറ്റിയ വോഡ്കയുമായി എത്തിയ പെണ്‍കുട്ടിയാണ് മറ്റ് രണ്ടുപേര്‍ക്കും മദ്യം വിളമ്പിയത്. രണ്ടുകുട്ടികള്‍ അടിച്ചുഫിറ്റായി. മൂന്നാമതൊരു വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. മദ്യപാനം ശീലമില്ലാത്ത മൂന്നാമത്തെ കുട്ടി ഛര്‍ദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
സംഭവമറിഞ്ഞ് ചോദിക്കാനെത്തിയ അധ്യാപികയോട് വിദ്യാര്‍ത്ഥിനികള്‍ തട്ടിക്കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥിനികളെയും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
thanks webdunia com
regards..maanu
thanks webdunia com
regards..maanu
No comments:
Post a Comment